മുസ്ളീം പള്ളികളിൽ പലസ്തീനു വേണ്ടി നാളെ പ്രാർഥന

നാളേ മുസ്ളീം പള്ളികളിൽ പലസ്തീനു വേണ്ടിയും ഇസ്രായേലിനെതിരേയും പ്രാർഥനകൾ നടത്തും. സമസ്തയാണ്‌ ഇതിനായി നിർദ്ദേശം നല്കിയത്. വെള്ളിയാഴ്ച്ച നിസ്കാരത്തിനോടനുബന്ധിച്ച് ആയിരിക്കും പ്രത്യേക ഗാസ – പലസ്തീൻ പ്രാർഥന ഉണ്ടാവുക. എല്ലാ പള്ളികളിലും ഇതുമായി ബന്ധപ്പെട്ട പ്രസംഗത്തിലും നിർദ്ദേശം ഉണ്ടാകും. പലസ്തീൻ നിലപാട് മതപരമായ വിഷയമയായി ഉയർത്തി കൊണ്ടുവരാനും അതുവഴി കേരളത്തിലെ ഇടത് – വലത് മുന്നണികളേയും ദേശീയ തലത്തിൽ കോൺഗ്രസിനെയും ഈ നയത്തിനു കീഴിൽ നിർത്താനും ആണ്‌ നീക്കം.

ഇതിനിടെ പലസ്തീൻ ഫണ്ട് ശേഖരണം പലയിടത്തും തുടങ്ങി കഴിഞ്ഞു. ധന സഹായം അഭ്യർഥിക്കുന്ന പോസ്റ്ററുകൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടു.

നാളെ വെള്ളിയാഴ്ച്ചയാണ്‌ എസ്.ഡി പി ഐയുടെ പലസ്തീൻ ഐക്യ ദാർഢ്യം നടക്കുക.ഒക്ടോബർ 13നു ജില്ലാ ആസ്ഥാനങ്ങളിൽ എസ് ഡി പി ഐ വൻ സംഗമം നടത്തുകയാണ്‌.പലസ്തീൻ ഐക്യ ദാർഢ്യം എന്ന പേരിലാണ്‌ എസ് ഡി പി ഐ ഒത്ത് ചേരുന്നത്.

പോരാട്ടം പലസ്തീനികളുടെ അവകാശം ആണെന്നും ഇതുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ ഇറക്കിയ പോസ്റ്ററിൽ പറയുന്നു.പലസ്ഥീന്റെ സ്വതന്ത്ര രാഷ്ട്ര പദവിക്കായി ലോക രാജ്യങ്ങൾ ഇടപെടണം എന്നും ഇന്ത്യ പലസ്ഥീനേ പിന്തുണക്കണം എന്നും എസ് ഡി പി ഐ ഇറക്കില പോസ്റ്ററിൽ ഉണ്ട്.