പോലീസ് വാഹനം റോഡിലിറക്കാൻ നിവർത്തിയില്ല, ഇന്ധനം നൽകില്ലെന്ന നിലപാടിൽ പമ്പുടമകൾ, സാമ്പത്തിക പ്രതിസന്ധി പോലീസിനെയും ബാധിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കേരള പോലീസിനെയും ബാധിക്കുന്നു. ഇന്ധനക്ഷാമമാണ് പോലീസിന്റെ വലയ്‌ക്കുന്ന പ്രധാന പ്രശ്നം. ആയുധങ്ങളുടെ നവീകരണത്തിനും മറ്റുമായി പണമില്ലാത്തതിനാൽ അടിയന്തരമായി 49 കോടി രൂപ പോലീസ് മേധാവി ആവശ്യപ്പെട്ടു.

ഈ മാസം ആദ്യവും ഇന്ധന പ്രതിസന്ധിയിൽ സഹായം തേടി ധനവകുപ്പിന് ഡിജിപി കത്ത് നൽകിയിരുന്നു. ഒരു ദിവസം കേവലം അഞ്ച് ലിറ്റർ ഇന്ധം മാത്രമാണ് ഒരു ജീപ്പിന് ലഭിക്കുന്നത്. പോലീസ് സ്റ്റേഷന്റെ സ്വാഭാവികമായ ഓട്ടത്തിനെയും പെട്രോളിം​ഗിനെയും സാരമായി ബാധിക്കുന്നു.

ഇന്ധന കമ്പനിക്ക് കുടിശികയായി ഒരു കോടി രൂപയാണ് പോലീസ് നൽകാനുള്ളത്. ജനങ്ങളെ സേവിക്കുന്ന സ്റ്റേഷൻ വാഹനങ്ങൾക്ക് മാത്രമാണ് നിയന്ത്രണം. മുഖ്യന് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിന്റെ വാടകയും മുടങ്ങിയ അവസ്ഥയിലാണ്.