നവീന് സ്നേഹ ചുംബനം നൽകി ഭാവന, ചിത്രങ്ങൾ വൈറൽ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഭാവന.ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ നടി.സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി ഭാവന ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു. സിനിമാത്തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിലും സജീവമാകാറുണ്ട് ഭാവന.2018 ജനുവരി 22നായിരുന്നു ഭാവനയും നവീനും തമ്മിലുളള വിവാഹം നടന്നത്.ഭാവനയുടെ വിവാഹം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളെല്ലാം ചേർന്ന് ആഘോഷമാക്കി മാറ്റിയിരുന്നു.വിവാഹ ശേഷം സുഹൃത്തുക്കൾക്കൊപ്പമുളള ചിത്രങ്ങളും ഭാവന പങ്കുവെച്ചിരുന്നു.നടിയുടെ മിക്ക ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.അടുത്തിടെ ടെലിവിഷൻ ഷോകളിലും നടി പങ്കെടുത്തിരുന്നു.

മൂന്നാം വിവാഹവാർഷക ദിനത്തിൽ വന്ന പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. നവീനൊപ്പമുളള ചിത്രങ്ങളും അതിന് നടി നൽകിയ ക്യാപ്ഷനുമായി ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. “ഞാൻ നിന്നെ തിരഞ്ഞെടുത്തു. ഓരോ തവണയും എപ്പോഴും മറ്റെന്തിനും മുകളിൽ ഞാൻ നിന്നെ തന്നെ തിരഞ്ഞെടുക്കും.. നിന്നെ തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നു. സന്തോഷകരമായ വിവാഹ വാർഷികാശംസകൾ എന്റെ സ്നേഹമേ,” എന്നാണ് ഭാവന കുറിച്ചത്. നവീനെ ചേർത്തു പിടിച്ച്‌ കവിളിൽ ചുംബിക്കുന്ന ഒരു ചിത്രവും താരം പങ്കുവച്ചു.

ഗായിക സയനോര, ദിപ്തി വിധുപ്രതാപ്, സജിൻ, കവിതാ നായർ, മധു വാര്യർ. മുന്ന സൈമൺ, ഹേമന്ദ് മേനോൻ ഉൾപ്പെടെയുളള താരങ്ങളും ആരാധകരുമെല്ലാം നടിക്കും നവീനും ആശംസകൾ നേർന്ന് എത്തി.

നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ൽ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിർമ്മാതാവ് നവീൻ ആയിരുന്നു. മലയാളത്തിൽ പൃഥ്വിരാജ് നായകനായ ആദം ജോൺ എന്ന ചിത്രത്തിലാണ് ഭാവന ഒടുവിൽ അഭിനയിച്ചത്.