അഫ്ഗാനിസ്ഥാനില്‍ ശിയാ പള്ളിയില്‍ വന്‍ സ്‌ഫോടനം: 32 പേര്‍ കൊല്ലപ്പെട്ടു

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ ശിയാ പള്ളിയില്‍ വന്‍ സ്‌ഫോടനം. 32 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ദക്ഷിണ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിലാണ് സംഭവം. നഗരത്തിലെ ഏറ്റവും വലിയ ശിയാ പള്ളിയായ ബിബി ഫാത്തിമ പള്ളിയിലാണ് സ്‌ഫോടനം നടന്നത്.

പ്രദേശത്ത് താലിബാന്‍ പ്രത്യേക സേന എത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ സ്വഭാവവും ദുരന്തവ്യാപ്തിയും അവലോകനം ചെയ്തുവരികയാണെന്ന് താലിബാന്‍ അറിയിച്ചു. മൂന്ന് സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടെന്ന് പള്ളിക്ക് അടുത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ഒന്ന് നടന്നത് പള്ളിയുടെ പ്രധാന കവാടത്തിലാണ്. തെക്ക് ഭാഗത്തും അംഗശുദ്ധി വരുത്തുന്ന സ്ഥലത്തുമാണ് മറ്റുള്ള സ്‌ഫോടനങ്ങള്‍ നടന്നത്.