ഞാന്‍ ജീവിക്കുന്നത് അമ്മയ്ക്കുവേണ്ടി, അമ്മ ഇട്ടിരുന്ന കരിമ്പനടിച്ച അടിപ്പാവാടകളെ ഞാന്‍ കണ്ടിട്ടൊള്ളു’; രജിത്

ഏഷ്യാനെറ്റഇല്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഡോക്ടര്‍ രജിത് കുമാര്‍. പ്രഭാഷകനും അധ്യാപകനും ഒക്കെയായ അദ്ദേഹം വലിയൊരു മേക് ഓവറിനു ശേഷമാണു ബിഗ് ബോസ്സില്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ രജിത്തിന് പൂര്‍ണ്ണ പിന്തുണയാണ് ലഭിക്കുന്നത്. രജിത് വികാര നിര്‍ഭരമായി അമ്മയെക്കുറിച്ച് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുന്‍പും ഒരിക്കല്‍ തന്റെ അമ്മയെ പറ്റി രജിത് ഇതേപോലെ വികാരഭരിതനായിരുന്നു. അതിനുശേഷം ആരുടേയും ഉള്ളൊന്നു ഉലയ്ക്കുന്ന രീതിയിലാണ് രജിത് കരയുന്ന വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

രജിതിന്റെ വാക്കുകളിലൂടെ, എന്റെ ജീവിതം എന്റെ അമ്മയ്ക്ക് വേണ്ടിയുള്ളതാണ്. എന്റെ അമ്മ ജീവിച്ചിട്ടില്ല. എന്റെ അമ്മ ഇട്ടിരുന്ന കരിമ്ബനടിച്ച അടിപ്പാവാടകളെ ഞാന്‍ കണ്ടിട്ടൊള്ളു. കപ്പലില്‍ ഒരു പ്രാവശ്യമെങ്കിലും കൊണ്ടുപോകണമെന്നുള്ളത് വലിയ ആഗ്രഹമായിരുന്നു’.- രജിത് പറഞ്ഞു. അനുസരിക്കില്ല എന്നത് മാത്രമാണ് അമ്മയുടെ ഏറ്റവും വലിയ പ്രശ്‌നം. ഗാള്‍ ബ്ലാഡര്‍ സര്‍ജറി ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അമ്മ തയ്യാറായില്ല. അന്ന് അമ്മ സര്‍ജറിക്ക് സമ്മതിച്ചിരുന്നെങ്കില്‍ ഒരിക്കലും ഇന്ന് ഞാന്‍ ഒറ്റയ്ക്കാകില്ലായിരുന്നു. പേപ്പര്‍ വാല്യുവേഷനിടയിലാണ് അമ്മയ്ക്ക് അസുഖം കൂടി എന്ന വാര്‍ത്ത തേടിയെത്തിയത്. അമ്മയെ പരിശോധിച്ചപ്പോള്‍ സര്‍ജറി ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അമ്മയോട് ഇക്കാര്യ ഞാന്‍ പറഞ്ഞു. അതൊന്നുമില്ല എന്നാണ് അമ്മ പറഞ്ഞത്. മുപ്പത് ദിവസം കാത്തിരുന്നു. അവസാന ഞാന്‍ ഡോക്ടര്‍നോട് സര്‍ജറി ചെയ്യാന്‍ ആവശ്യപ്പെട്ടു. ഒരു ദിവസമെങ്കിലും എന്റെ അമ്മയെ വേദനയില്ലാതെ കാണാന്‍ കഴിയണം എന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചൊള്ളു.

36-ാം ദിവസം അമ്മയുടെ അവസ്ഥ മോശമായി. വീണ്ടും ആശുപത്രിയിലെത്തിച്ചു. 40-ാം ദിവസം ഡയാലിസിസ് തുടങ്ങാന്‍ നിശ്ചയിച്ചു. പക്ഷെ അന്ന് അതിന് കഴിഞ്ഞില്ല. പിറ്റേദിവസം എന്നെ ഒറ്റയ്ക്കാക്കിയിട്ട് അമ്മ പോയി. എനിക്ക് തിരിച്ച് എന്റെ അമ്മയുടെ അടുത്തേക്ക് പോകണം, രജിത്ത് പറഞ്ഞു.