ബിഗ് ബോസ് 3 ഉടൻ, രശ്മി നായർ മുതൽ ബോബി ചെമ്മണ്ണൂർ വരെയുള്ള ലിസ്റ്റുമായി സോഷ്യൽ മീഡിയ

ആദ്യ രണ്ട് സീസണുകൾ വിജയകരമായിരുന്ന ബിഗ് ബോസ് മലയാളം സീസൺ 3 ഉടൻ വരുന്നെന്ന് റിപ്പോർട്ട്. സ്റ്റാർ സിംഗർ സീസൺ 8 വേദിയിലാണ് നടൻ ടൊവിനോ തോമസ് ബിഗ് ബോസ് സീസൺ 3 ലോഗോ പുറത്തിറക്കിയത്. മൂന്നാം സീസൺ ഉടൻ എത്തുമെന്ന് പരിപാടിയുടെ അവതാരക ജ്യൂവൽ മേരി വേദിയിൽ പറയുകയുമുണ്ടായി.

ഇപ്പോള് സോഷ്യൽ മീഡിയ ചർച്ച ബിഗ് ബോഗ് 3യിലെ മത്സരാർത്ഥികൾ ആരെല്ലാമാകുമെന്നാണ്. രശ്മി നായർ മുതൽ ബോബി ചെമ്മണ്ണൂരിന്റെ പേരുകൾ വരെ ഇത്തവണത്തെ സീസണിൽ ഉയർന്നുകേൾക്കുന്നുണ്ട്. ട്രാൻസ്‌ജെൻഡർ സീമ വിനീത്, അർച്ചന കവി, ഗോവിന്ദ് പദ്മസൂര്യ, കനി കുസൃതി, അനാർക്കലി മരക്കാർ തുടങ്ങി നിരവധി പേരുകൾ ആണ് ആരാധകർ ഉയർത്തുന്നത്. അതേ സമയം ഇക്കാര്യത്തിൽ വ്യക്തത ഇനിയും വന്നിട്ടില്ല. വരും ദിവസങ്ങളിൽ അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്.

ഫെബ്രുവരിയിൽ ബിഗ് ബോഗ് 3 ആരംഭിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ സീസണുകൾ പോലെ മൂന്നാം സീസണും അവതരിപ്പിക്കുന്നത് നടൻ മോഹൻലാൽ തന്നെയായിരിക്കുമെന്നാണ് വിവരം.പുതിയ പ്രഖ്യാപനം വന്നതോടെ ബിഗ് ബോസ് ഫാൻസ് ആവേശത്തിലാണ്. തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആര്യയും ഈ സന്തോഷ വിവരം പങ്കുവെച്ചിട്ടുണ്ട്. ലോഗോ ലോഞ്ച് ഇവൻറ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബിഗ് ബോസ് മുൻ മത്സാർഥി കൂടിയായ ആര്യ ഇത് പങ്കുവെച്ചിരിക്കുന്നത്.