ബീഹാറിൽ ഇന്ത്യൻ പ്രതിപക്ഷം ഒന്നാകെ തോറ്റു,ബിജെപി വിജയത്തിലെ രഹസ്യം

മഹാ സഖ്യം എന്ന പേരിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നിന്ന് പോരാടിയിട്ടും ബീഹാറിൽ മോദിയെ വീഴ്ത്താൻ ആകാത്തതിന്റെ വലിയ ഞടുക്കത്തിലാണ്‌ ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ കക്ഷികൾ. ഇനി ഇതിലും വലിയ ഒരു പരീക്ഷ എഴുതി പാസാകാൻ ഇല്ലെന്ന് നരേന്ദ്ര മോദിയും. ഒറ്റയടിക്ക് ഇന്ത്യയിലെ മുഴുവൻ പ്രതിപക്ഷത്തേയും മലർത്തി അടിച്ചിരിക്കുന്നതിനു പിന്നിലെ കാരണങ്ങൾ നോക്കാം.

ഇവിടെ വോട്ടു മറിഞ്ഞ മറ്റൊരു വഴി കൂടി ഉണ്ടായിരുന്നു .ബിജെപി യുടെ വലിയ വിമർശകനായ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി.ആയിരുന്നു ആ ഹിഡൻ ഫാക്ടർ .സത്യത്തിൽ ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്ന് പറഞ്ഞ പോലെയായി കാര്യങ്ങൾ .കോൺഗ്രസ്സും ,ആർ ജെഡിയും ഉറപ്പിച്ചിരുന്ന ബഹുപൂരിപക്ഷം വോട്ടുകളും ഒവൈസി മറിച്ചു പല സീറ്റുകളും ചെറിയ വ്യത്യാസത്തിലാണ് എൻ ഡി എ ജയിച്ചു കയറിയത് .ഇവിടെ ഒകെ ഒവൈസിയുടെ പാർട്ടി സാമാന്യം വോട്ടു പിടിക്കുകയും ചെയ്തിട്ടുണ്ട് .

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചതിന് പിന്നാലെ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അസദുദ്ദിന്‍ ഉവൈസി.ഇരു സഖ്യങ്ങളെയും വിമര്‍ശിച്ചുകൊണ്ടാണ് ഉവൈസി രംഗത്തെത്തിയിരിക്കുന്നത്.ബീഹാറില്‍ തങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവഗണനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വലിയ പാര്‍ട്ടികള്‍ തങ്ങളോട് ‘തൊട്ടുകൂടാത്ത’വരെ പോലെയാണ് പെരുമാറിയതെന്നും ഉവൈസി പറഞ്ഞു.

‘രാഷ്ട്രീയത്തില്‍, നിങ്ങളുടെ തെറ്റില്‍ നിന്ന് നിങ്ങള്‍ പഠിക്കുന്നു. ഞങ്ങളുടെ ബീഹാര്‍ മേധാവി വ്യക്തിപരമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഞങ്ങളെ തൊടാന്‍ ആരും തയ്യാറായില്ല. വലിയ പാര്‍ട്ടികള്‍ എന്നെ തൊട്ടുകൂടാത്തവരെപ്പോലെയാണ് പെരുമാറിയത് … ഞങ്ങളുടെ പാര്‍ട്ടി പ്രസിഡന്റ് എല്ലാ പ്രധാനപ്പെട്ട മുസ്‌ലിം നേതാക്കളെയും കണ്ടു പക്ഷേ, ഒന്നും സംഭവിച്ചില്ല. എന്തുകൊണ്ടാണ് ഇത് സംഭവിക്കാത്തതെന്ന് നിങ്ങളോട് പറയാന്‍ കഴിയില്ല, ” അദ്ദേഹം പറഞ്ഞു.പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ഉവൈസി പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം. അഞ്ച് സീറ്റുകളില്‍ലാണ് വിജയിച്ചത്. സീമാഞ്ചല്‍ മേഖലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം ജയിച്ചത്. ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ന്യൂനപക്ഷ വോട്ടുകളാണ് എ.ഐ.എം.ഐ.എമ്മിലേക്ക് കൂടുതല്‍ എത്തിയത്.ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പി, ബി.എസ്.പി എന്നിവര്‍ക്കൊപ്പം 24 സീറ്റിലാണ് എ.ഐ.എം.ഐ.എം മത്സരിച്ചത്. സീമാഞ്ചലില്‍ മാത്രം 14 സീറ്റിലാണ് പാര്‍ട്ടി മത്സരിച്ചത്.

മൂന്നാം മുന്നണിയില്‍ മത്സരിക്കാനുള്ള ഉവൈസിയുടെ തീരുമാനത്തെ കോണ്‍ഗ്രസ് നേരത്തെ വിമര്‍ശിച്ചിരുന്നു. ബി.ജെ.പിയുടെ ‘ബി’ ടീമെന്നാണ് കോണ്‍ഗ്രസ് എ.ഐ.എം.ഐ.എമ്മിനെ വിമര്‍ശിച്ചിരുന്നത്.ബീഹാറിൽ എൻഡിഎ ഭരണം നിലനിർത്തിയതിനു പിന്നാലെ വോട്ടർമാർക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിനു പുതിയ ദശാബ്‌ദമാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിനുള്ള വിധിയെഴുത്താണിതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദിയറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തുവന്നിരുന്നു. ഇത്‌ ബീഹാറിലെ ജനങ്ങളുടെ വിജയമാണെന്നാണ് അമിത് ഷാ പറഞ്ഞത്. എൻഡിഎ ഭരണം നിലനിർത്തിയത് 125 സീറ്റുകൾ നേടിയാണ്. ബിജെപി സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് 74 സീറ്റുകൾ ലഭിച്ചപ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിന് 43 സീറ്റുകളാണ് ലഭിച്ചത്. മഹാസഖ്യം 110 സീറ്റുകൾ നേടി. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി 75 സീറ്റുകൾ നേടിയ ആർജെഡിയാണ്‌.

70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. അതേസമയം, ഇടതുപാർട്ടികൾ 16 സീറ്റുകൾ നേടി. ബീഹാറിൽ നിർണായകമാകുമെന്ന് കരുതിയ ചിരാഗ് പസ്വാന്റെ എൽജെപി നേടിയത് ഒരു സീറ്റ് മാത്രമാണ്.

അതേസമയം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറിനടന്നിട്ടുണ്ടെന്ന് ആരോപിച്ച് മഹാസഖ്യം കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പട്‌ന ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.

വോട്ടെണ്ണലില്‍ 12 സീറ്റുകളില്‍ അട്ടിമറി നടന്നതായാണ് ആര്‍.ജെ.ഡി പറയുന്നത്. 500ല്‍ കുറഞ്ഞ വോട്ടുകള്‍ക്ക് തോറ്റ മണ്ഡലങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്ന മഹാസഖ്യത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതോടെയാണ് കോടതിയെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്