ജാതി സെന്‍സസിന്റെ ഫലം പുറത്തുവിട്ട് ബിഹാര്‍ സര്‍ക്കാര്‍, പിന്നാക്ക വിഭാഗക്കാര്‍ 63.12 ശതമാനം

പട്‌ന. ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസിന്റെ ഫലം പുറത്തുവിട്ടു. റിപ്പോര്‍ട്ടില്‍ ബിഹാറിലെ 36 ശതമാനം ജനങ്ങള്‍ അതിപിന്നാക്ക വിഭഗത്തില്‍ നിന്നുള്ളവരാണെന്നാണ് കണ്ടെത്തല്‍. സംവരണേതര വിഭാഗത്തില്‍ പെടുന്ന മുന്നോക്ക വിഭാഗം 15.52 ശതമാനമാണെന്നും പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവര്‍ 1.68 ശതമാനവും 27.12 ശതമാനം പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും. 19.7 ശതമാനം പട്ടികജാതി വിഭാഗത്തില്‍ പെടുന്നവരുമാണ്.

ബിഹാറിലെ ജന സഖ്യയുടെ 63 ശതമാനവും ഒബിസി വിഭാഗമാണ്. ബിഹാറില്‍ 13 കോടിയാണ് ജനസംഖ്യ. ഇതില്‍ തന്നെ ഉപമുഖ്യമന്ത്രി തേജത്വി യാദവ് ഉള്‍പ്പെടുന്ന യാദവര്‍ 14.27 ശതമാനമാണ്. ഭൂമിഹാര്‍ 2.86 ശതമാനവും, മുശഹര്‍ മൂന്ന് ശതമാനവും, ബ്രാഹ്‌മണര്‍ 3.66 ശതമാനവുമാണെന്നാണ് കണക്ക്.

അതേസമയം മുസ്ലിം 17.70 ശതമാനവും ക്രിസ്താനികള്‍ .576 ശതമാനവും സിഖ് കാര്‍0.0113 ശതമാനവുമാണ് ഉള്ളത്. ഒബിസി സംഭരണം 27 ശതമാനമായി ഉയര്‍ത്തുന്നത് സംബന്ധിച്ച് സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി.