മന്ത്രിസഭയിൽ നിന്ന് കെ കെ ശൈലജയെ മാറ്റിയതിൽ കേന്ദ്രനേതാക്കൾക്കു അതൃപ്തി

രണ്ടാം ഇടതു മന്ത്രിസഭയിൽ നിന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ മാറ്റിയതില്‍ സിപിഎം കേന്ദ്ര നേതാക്കള്‍ക്ക് അതൃപ്തി. ശൈലജയ്ക്ക് ഇളവ് നല്‍കാമായിരുന്നുവെന്ന് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അഭിപ്രായപ്പെട്ടു. ബൃന്ദ കാരാട്ടും ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ചു.

എന്നാൽ പുതിയ മന്ത്രി സഭയിലെ എല്ലാവരും പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെ.കെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.

അതേസമയം പാർട്ടി തീരുമാനം പൂര്‍ണ്ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു.