സത്യം ഒരു നാള്‍ തെളിയും; ബിനോയി കോടിയേരി

ബിഹാര്‍ സ്വദേശിനി തനിക്കെതിരേ നല്‍കിയ പീഡന പരാതിയില്‍ ഒരുനാള്‍ സത്യം പുറത്തുവരുമെന്ന് കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയി കോടിയേരി. കേസില്‍ ബിനോയി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാന്പിള്‍ നല്‍കിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്.

തനിക്കെതിരേ നല്‍കിയത് വ്യാജ പരാതിയാണെന്നും അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിനോയി കോടിയേരി പ്രതികരിച്ചു.

രാ​വി​ലെ ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ ബി​നോ​യി​യെ ജു​ഹു​വി​ലെ കൂ​പ്പ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചാണ് ര​ക്ത​സാന്പിള്‍ ശേഖരിച്ചത്. മും​ബൈ ക​ലീ​ന​യി​ലെ ഫോ​റ​ന്‍​സി​ക് ലാ​ബി​ലാ​ണ് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന നടക്കുന്നത്.

ബി​നോ​യ് കോ​ടി​യേ​രിയുടെ ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ ഫ​ലം മു​ദ്ര​വ​ച്ച ക​വ​റി​ല്‍ ര​ണ്ടാ​ഴ്ച്ച​യ്ക്ക​കം ഹൈ​ക്കോ​ട​തി റ​ജി​സ്ട്രാ​ര്‍​ക്കു കൈ​മാ​റ​ണ​മെ​ന്നും ബോംബെ ഹൈക്കോടതി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഫലം പരിശോധിച്ച ശേഷം എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി പരിഗണിക്കാമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.

https://www.youtube.com/watch?v=S1uUDhbXaTw