ബി.ജെ.പി പ്രവർത്തകരേ കൊലപ്പെടുത്തിയത്- അഡ്വ. പി. പ്രേമരാജനെ സ്പെഷ്യൽ പ്രോ സിക്യൂട്ടറായി നിയമിച്ചു

ന്യൂമാഹി ഇരട്ടക്കൊല കേസിൽ അഡ്വ. പി. പ്രേമരാജനെ സ്പെഷ്യൽ പ്രോ സിക്യൂട്ടറായി നിയമിച്ചു. ആർ.എ സ്.എസ്.-ബി.ജെ.പി. പ്രവർത്ത കരായ ന്യൂമാഹി മാടോംപുറംക ണ്ടി വീട്ടിൽ വിജിത്ത്, കുരുന്തോറത്ത് വീട്ടിൽ സിനോജ് എന്നിവരാണ് കൊല്ലപ്പെട്ടത്. സിനോജിന്റെ അമ്മ രാജമ്മ ഹൈക്കോടതി യെ സമീപിച്ചതിനെ തുടർന്നാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയ മിച്ചത്.

2010 മേയ് 28ന് ന്യൂമാഹി പെരിങ്ങാടി ചുങ്കത്ത് മാടോംകണ്ടി വിജിത്ത്, കുറുന്തോടത്ത് ഷിനോജ് എന്നിവരെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. തലശ്ശേരി ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ 5,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമ൪പ്പിച്ചത്. ടി.പി. ചന്ദ്രശേഖരൻ വധകേസിലെ പ്രതികളായ കൊടി സുനി, ഷാഫി, ഷിനോജ്, രജികാന്ത് എന്നിവ൪ ഈ കേസിലും പ്രതികളാണ്.

തലശ്ശേരി ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമ൪പ്പിച്ചത്. കൊലക്ക് മുമ്പ് പ്രതികൾ നടത്തിയ ഫോൺ കോളുകളെ സംബന്ധിച്ച് നടത്തിയ പരിശോധനയിൽ പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ സംബന്ധിച്ച 800 പേജ് രേഖകളാണ് പൊലീസ് പരിശോധിച്ചത്.
ടി.പി. വധകേസിൽ പ്രതികളായ കൊടി സുനി ഉൾപ്പെടെയുള്ളവ൪ക്ക് ഇരട്ടക്കൊലയിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുട൪ന്ന് കുറ്റപത്രം സമ൪പ്പിക്കുന്നത് പൊലീസ് ഊ൪ജിതമാക്കിയിരുന്നു.

തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ ജനുവരിയിൽ വിചാരണ നടത്താൻ തീരുമാനി ച്ചതായിരുന്നു.സ്പെഷ്യൽ പ്രോസിക്യൂട്ടറെ നി യമിക്കണമെന്നാവശ്യപ്പെട്ട് രാജമ്മ ഹൈക്കോടതിയെ സമീപി ച്ചതിനെത്തുടർന്ന് വിചാരണ നടപടി നിർത്തിവെച്ചിരുന്നു.  12-ാം പ്രതി മുഹമ്മദ് റയീസ് സം ഭവശേഷം മരിച്ചു.

2010 മേയ് 28-ന് രാവിലെ ന്യൂമാഹി കല്ലായി ചുങ്കത്താ ണ് സംഭവം. ബോംബെറിഞ്ഞ്
വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ചൊക്ലി നിടുമ്പ്രം മീത്തലെചാലിൽ എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി(40), പള്ളൂർ കോയ്യോട്ട് ന തെരു സുഷി നിവാസിൽ ടി.സുജിത്ത് എന്ന ബാലൻ (36), നാ ലുതറ മണ്ടുപറമ്പത്ത് കോളനിയിലെ ടി.കെ.സുമേഷ് എന്ന കൊച്ച ക്കാലൻ സുമേഷ് (43), ചൊക്ലി പറമ്പത്ത് ഹൗസിൽ കെ.കെ. മുഹമ്മദ് ഷാഫി (39), പള്ളൂർ ഷമിൽ നിവാസിൽ ടി.പി.ഷമിൽ (37), ചൊക്ലി കവിയൂർ റോഡിലെ എ.കെ.ഷമ്മാസ് (35), ഈസ്റ്റ് പള്ളൂർ കുനിയിൽ ഹൗസിൽ കെ.കെ.അബ്ബാസ് (35), ചെമ്പ്ര യിലെ പാറയുള്ള പറമ്പത്ത് രാഹുൽ (38), പള്ളൂർ കുന്നു മ്മൽ ഹൗസിൽ വിനീഷ് (44), കോടിയേരി പാറാലിലെ സി.കെ. രജികാന്ത് എന്ന കൂരപ്പൻ (42), പള്ളൂരിലെ പി.വി.വിജിത്ത് (40), പള്ളൂർ കോഹിനൂർ കെ.ഷിനോജ്(36), ന്യൂമാഹി അഴീക്കൽ ഫൈസൽ (42), ഒളവിലം തണൽ ഹൗസിൽ കാട്ടിൽ പുതിയവീട്ടിൽ സരീഷ് (40), ചൊക്ലി തവക്കൽ മൻസിൽ ടി.പി.സജീർ (38) എന്നിവരാണ് കേസിലെ പ്രതികൾ.