പിന്നോട്ടില്ലെന്ന് പ്രതിഷേധക്കാര്‍; മേയറുടെ ഓഫിസ് ഉപരോധിച്ച് ബിജെപി; മേയറെയും ഡി.ആര്‍.അനിലിനെയും ഓഫിസില്‍ പ്രവേശിപ്പിക്കില്ല

തിരുവനന്തപുരം: തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസ് ഉപരോധിച്ച് ബിജെപി. ഓഫിസിന് മുന്നില്‍ കിടന്ന് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. മേയറുടെ ഓഫിസ് കവാടത്തിന് മുന്നില്‍ ബിെജപിയുടെ കൊടി നാട്ടി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍.അനിലിനെതിരെയും പ്രതിഷേധം. മേയറെയും ഡി.ആര്‍.അനിലിനെയും ഓഫിസില്‍ പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാര്‍.

കത്ത് വിവാവധിൽ കഴിഞ്ഞ ദിവസവും മേയർക്കെതിരെ തലസ്ഥാത്ത് പലയിടത്തും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലഭീരങ്കിയും കണ്ണീർവാദകവും പ്രയോഗിച്ചിരുന്നു. അതേസമയം കോര്‍പ്പറേഷനിലെ തട്ടിപ്പുകളില്‍ അന്വേഷണത്തിന് ഗവർണറും മുന്നിട്ടിറങ്ങി. വിഷയത്തില്‍ ബിജെപി കൗണ്‍സിലര്‍മാരോട് വിവരം നല്‍കാന്‍ ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു. കുട്ടി മേയര്‍ക്കും കൂട്ടര്‍ക്കും രാജ്ഭവനില്‍ നിന്ന് പണിവരുന്നുണ്ട്. കത്ത് വിവാദത്തില്‍ മേയറും സിപിഎമ്മും പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴാണ്, കുരുക്ക് മുറുക്കാന്‍ ഗവർണറുടെ ഇടപെടലും.

എസ്എഫ്ഐ നേതാവുള്‍പ്പെട്ട പട്ടികജാതി ഫണ്ട് തട്ടിപ്പിന്റെ വിശദാംശങ്ങളാണ് ശേഖരിക്കുന്നത്. ക്രമക്കേടിന്റെ മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കാന്‍ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടുണ്ട്. രേഖകള്‍ ചൊവ്വാഴ്ച ബിജെപി കൗണ്‍സിലര്‍മാര്‍ ഗവര്‍ണര്‍ക്ക് നല്‍കും. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് പട്ടികജാതി വനിതകള്‍ക്കുള്ള ഫണ്ട് തട്ടിയെടുത്തെന്നായിരുന്നു കേസ്.