ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജാഗ്രതയോടെയുള്ള കരു നീക്കങ്ങളുമായി ബിജെപി

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജാഗ്രതയോടെയുള്ള കരു നീക്കങ്ങളുമായി ബിജെപി. കഴിഞ്ഞ രണ്ടു തവണയും സംഭവിച്ചതുപോലെ അത്ര എളുപ്പമായൊരു വിജയത്തിൽ ശുഭ പ്രതീക്ഷ വെക്കാതെ കൂടതൽ കരുതലോടെയുള്ള നീക്കങ്ങളിലാണ് ബി ജെ പി എന്നാണു പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇത്തവണ മുതിർന്ന കേന്ദ്രമന്ത്രിമാരെയടക്കം കളത്തിലിറക്കാനുള്ള തീരുമാനവുമായാണ് പാർട്ടി മുന്നോട്ടു നീങ്ങുന്നത്.

രാജ്യ സഭയിൽ രണ്ട് തവണ അംഗങ്ങളായ കേന്ദ്രമന്ത്രിമാർ തെരഞ്ഞെടുപ്പില് മത്സരിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രമന്ത്രി വി മുരളീധരൻ ആറ്റിങ്ങലിൽ നിന്നും, അബ്​ദുള്ളകുട്ടി ലക്ഷദ്വീപിൽനിന്നും മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കേന്ദ്രമന്ത്രി വി മുരളീധരൻ ആറ്റിങ്ങലിൽ ഇതിനാകം വിവിധ പരിപാടികളിൽ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. ബിജെപി ദേശീയ നിർവാഹക സമിതി അം​ഗംകൂടിയായ എ പി അബ്ദുള്ളകുട്ടി ലക്ഷ്വദ്വീപിൽ മത്സരിച്ചാൽ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

ബി ജെ പിക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ കേന്ദ്ര മന്ത്രിമാരുടെ സ്ഥാനാർഥിത്വം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. സംസ്ഥാന തലത്തിൽ പ്രതിപക്ഷ ഐക്യനീക്കങ്ങൾ സജീവമാകുന്നത്കൂടി കണക്കിലെടുക്കുകയാണ്. കർണാടകയിലെ കോൺഗ്രസ് വിജയത്തോടെ ദക്ഷിണേന്ത്യ കൈവിട്ടതും ബിജെപി തിരിച്ചടിയായി കാണു. കേന്ദ്രമന്ത്രിസഭയിലെ പ്രധാന മുഖങ്ങളെല്ലാം ഇക്കുറിയും മത്സര രംഗത്തേക്ക് എത്തും.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ ഒഡീഷയിലെ സാംബൽപൂരിൽനിന്ന് മത്സരിക്കും. ധർമ്മേന്ദ്ര പ്രധാൻ ഇതിനോടകം മത്സരിക്കാനുള്ള താൽപര്യം പരസ്യമായി പ്രകടപ്പിച്ചു കഴിഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഹരിയാനയിൽനിന്നും മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഗുജറാത്തിൽനിന്നും പീയൂഷ് ഗോയൽ മഹാരാഷ്ട്രയിൽനിന്നും തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് റിപ്പോർട്ടുകൾ.

നിർമലാ സീതാരാമനും എസ് ജയശങ്കറും തമിഴ്നാട്ടിൽനിന്നും മത്സരിച്ചേക്കും.. കേന്ദ്രമന്ത്രിമാർ മാത്രമല്ല ഇക്കുറി മുതിർന്ന നേതാക്കളും കളത്തിലിറങ്ങും. പാർട്ടി അധ്യക്ഷന് ജെ പി നദ്ദ ഹിമാചല് പ്രദേശിലെ മണ്ഡിയിൽ മത്സരിക്കാൻ ആണ് സാധ്യത. ബിജെപിയുടെ ഒരുമാസം നീളുന്ന ജനസമ്പർക്ക പരിപാടി ഇപ്പോൾ നടക്കുകയാണ്.. ഇതിന് ശേഷമാകും സ്ഥാനാർഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.