![delhi-blast](https://thekarmanews.com/wp-content/uploads/2021/01/delhi-blast.jpg)
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനമുണ്ടായതിനെത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് പേര് എംബസിക്ക് മുന്നിലേക്ക് വാഹനത്തില്‍ വന്നിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. എംബസിയുടെ മുന്നിലെ നടപ്പാതയ്ക്ക് സമീപം ആയിരുന്ന മൂന്ന് കാറുകളുടെ ചില്ലുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നു.
സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ കത്തില്‍ ഇറാന് ബന്ധം തെളിയിക്കുന്ന പരാമര്‍ശങ്ങളുണ്ട്. അതിനാൽ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാന് സംഘടനകളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗത്തെ ഇസ്രയേല്‍ എംബസിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചു.