യൂട്യൂബര്‍ പടക്കങ്ങള്‍ ഉപയോഗിച്ച് ബോംബ് നിര്‍മ്മിച്ചു കാണിച്ചു, ഫിറോസിനെതിരേ അന്വേഷണത്തിന് ഉത്തരവ്

യൂട്യൂബര്‍ പടക്കങ്ങള്‍ ഉപയോഗിച്ച് ബോംബ് നിര്‍മ്മിച്ചു കാണിച്ചു കൊടുത്ത ബ്ലോഗ്ഗേർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.പാലക്കാട് സ്വദേശിയായ ഫിറോസ് കേരളത്തില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വരെ ഇങ്ങനെ രുചിവൈവിധ്യങ്ങള്‍ തേടി യാത്ര പോകാറുണ്ട്.

താരത്തിന്റെ ചില വീഡിയോകള്‍ വിവാദമാകാറും ഉണ്ട്. ഇപ്പോള്‍ ഇതാ പടക്കങ്ങള്‍ ഉപയോഗിച്ച് ബോംബ് നിര്‍മ്മിച്ച് പ്രചരിപ്പിച്ചതിന് സംസ്ഥാന പോലീസ് മേധാവി ഫിറോസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അഡ്വ ശ്രീജിത്ത് പെരുമന ആണ് ഈ കാര്യം ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴി പങ്കുവെച്ചിരിക്കുന്നത്.

അഡ്വ ശ്രീജിത്ത് പെരുമനയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ.

പടക്കങ്ങള്‍ ഉപയോഗിച്ച് ബോംബ് നിര്‍മ്മിച്ച് പ്രചരിപ്പിച്ച യൂട്യൂബര്‍ക്കെതിരെ സംസ്ഥാന പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് അന്വേഷിച്ച് നടപടി എടുക്കാന്‍ ഡി.ജി.പി യാണ് ഉത്തരവിട്ടത്. കുട്ടികള്‍ ഉള്‍പ്പെടെ 72 ലക്ഷത്തിലധികം ആളുകള്‍ ഫോള്ളോ ചെയ്യുന്ന ക്രാഫ്റ്റ് മീഡിയ /വില്ലേജ് ഫുഡ് ചാനല്‍ എന്നീ സാമൂഹിക മാധ്യമങ്ങളിലൂടെ ഫിറോസ് ചുട്ടിപ്പാറ എന്നയാള്‍ എക്‌സ്‌പ്ലോസീവ് ലൈസന്‍സോ അനുമതിയോ ഇല്ലാതെ പടക്കങ്ങള്‍ ഉപയോഗിച്ച് ബോംബ് ഉണ്ടാക്കി പൊട്ടിച്ച് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ്.

ഫുഡ് ചാനല്‍ വി.എഫ്.സി.എന്ന ഫെയിസ്ബുക്ക് പേജിലൂടെയും, യൂട്യൂബ് ചാനലിലൂടെയും തീര്‍ത്തും നിയമവിരുദ്ധമായും, എക്‌സ്‌പ്ലോസിവ് ലൈസന്‍സോ, അനുമതികളോ ഇല്ലാതെ ബോംബ് ഉണ്ടാക്കുന്ന വീഡിയോ ചിത്രീകരിക്കുകയും, പ്രസ്തുത വീഡിയോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്രാഫ്റ്റ് മീഡിയ, വില്ലേജ് ഫുഡ് ചാനല്‍,എന്നീ ഫെയിസ്ബുക്ക്, യൂട്യൂബ് ചാനലിലൂടെയും പ്രചരിപ്പിക്കുകയും പ്രസ്തുത വീഡിയോ 7 ലക്ഷത്തില്‍ അധികം ആളുകള്‍ കാണുകയും ചെയ്തിട്ടുണ്ട്. ഫിറോസ് ചുട്ടിപ്പാറ, പാലക്കാട് എന്ന യൂട്യൂബറാണ് അങ്ങേയറ്റം ഗുരുതരമായ നിയമലംഗനം നടത്തുകയും അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളത്.

തീര്‍ത്തും നിയമവിരുദ്ധവും അപകടകരവും, ക്രിമിനല്‍ കുറ്റകൃത്യവുമായ കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മേല്‍ സോഷ്യല്‍ മീഡിയ ചാനലുകള്‍ക്ക് 72 ലക്ഷത്തില്‍ അധികം ആളുകള്‍ സബ്‌സ്‌ക്രൈബ്രഴ്‌സ് ആയിട്ടുണ്ട് എന്നതും, കുറ്റകരമായ വീഡിയോ 7 ലക്ഷത്തില്‍ അധികം ആളുകള്‍, കുട്ടികള്‍ ഉള്‍പ്പെടെ കണ്ടിട്ടുള്ളതിനാല്‍ അനുകരിക്കാന്‍ സാധ്യത ഉള്ളതും അപകടത്തില്‍ പെടാനുള്ള സാധ്യതയുള്ളതിനാലും അടിയന്തിര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും, ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ എടുക്കണമെന്നും, വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും ഡിലീറ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ഇങ്ങനെയാണ് അഡ്വ ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ്.