തൃശൂരില്‍ നിന്നും കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

തൃശൂര്‍. ശാസ്താംപൂവം കാടര്‍ കോളനിയില്‍ നിന്നും കാണാതായ കുട്ടികളുടെ മതൃദേഹം കണ്ടെത്തി. എട്ടുവയസ്സുകാരനായ അരുണ്‍ കുമാര്‍, 15 കാരനായ സജി കുട്ടന്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അരുണ്‍ കുമാറിന്റെ മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കവും സജി കുട്ടന്റെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കവുമാണ് ഉള്ളത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹങ്ങള്‍ ഊരിലേക്ക് കൊണ്ടുപോയി. മാര്‍ച്ച് രണ്ടാം തിയതിയാണ് കുട്ടികളെ കാണാതായത്. ഉള്‍വനത്തില്‍ വെച്ചാണ് അരുണ്‍ കുമാറിനെയും സജി കുട്ടനെയും കാണാതായത്.

കുട്ടികളെ കാണാനില്ലെന്ന് വെള്ളിയാഴ്ച തന്നെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.