വയനാട്ടില്‍ റോഡപകടത്തില്‍പ്പെട്ട യുവാവിന്റെ മൃതദേഹം വെള്ളക്കെട്ടില്‍ നിന്നും കണ്ടെത്തി

വയനാട്. റോഡ് അപകടത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളക്കെട്ടില്‍ നിന്നും കണ്ടെത്തി. വയനാട് മുട്ടിലിലാണ് സംഭവം. കാക്കവയല്‍ സ്വദേശിയായ അരുണ്‍ കുമാറിന്റെ മൃതദേഹമാണ് വെള്ളക്കെട്ടില്‍ നിന്നും കണ്ടെത്തിയത്. അരുണിനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം പുറത്തെടുത്തു. ഞായറാഴ്ച വീട്ടില്‍ നിന്നും ഇറങ്ങിയ അരുണ്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുടുംബം പരാതി നല്‍കുകയായിരുന്നു. പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണ്.