രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന ചെയ്യാന്‍ ആരാധകരോട് ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. അതിലേക്ക് സംഭാവന ചെയ്ത് നിര്‍ണായകമായ പങ്കുവഹിക്കാന്‍ താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും നടന്‍ പറഞ്ഞു.

നിങ്ങളുടെ സാഹചര്യം അനുസരിച്ച്‌ സഹായങ്ങള്‍ ചെയ്യണം. താന്‍ ചെയ്തുവെന്നും കൂടുതല്‍ പേര്‍ ചെയ്യുമെന്ന് വിചാരിക്കുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് താരം ആരാധകരോട് സംഭാവനകള്‍ അഭ്യര്‍ത്ഥിച്ചത്.

അക്ഷയ് കുമാര്‍ നായകനായി അയോധ്യ അടിസ്ഥാനമാക്കിയുള്ള രാമസേതു എന്ന സിനിമ അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിന്റെ ഷൂട്ടിങ് അയോധ്യയിലാണ് നടക്കുക. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി താരം ചര്‍ച്ച നടത്തിയിരുന്നു. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.