ബോളിവുഡ് താരം അമീര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു

മുംബയ്: ബോളിവുഡ് താരം അമീര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. നടന് രോഗം സ്ഥിരീകരിച്ചതായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ അദ്ദേഹം വീട്ടില്‍ തന്നെ തുടരുന്നതായി അമീറിന്റെ വക്താവ് അറിയിച്ചു.

താനുമായി സമ്ബര്‍‌ക്കം വന്നവര്‍‌ എല്ലാവരും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും തന്റെ ജീവനക്കാരോട് കൊവിഡ് ടെസ്‌റ്റ് നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. രോഗം പൂര്‍ണമായും ഭേദമായ ശേഷം ഇപ്പോള്‍ ഷൂട്ട് നടക്കുന്ന ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ചിത്രത്തില്‍ അദ്ദേഹം ഒപ്പം ചേരുമെന്ന് നടന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞവര്‍ഷം ജൂണില്‍ അമീര്‍ഖാന്റെ ജീവനക്കാരില്‍ ചിലര്‍ കൊവിഡ് പോസി‌റ്റീവായിരുന്നു. എന്നാല്‍ അന്ന് നടനും കുടുംബവും കൊവിഡ് നെഗ‌റ്റീവായിരുന്നു.