നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി, അജ്ഞാത സന്ദേശത്തെത്തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു

കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോബ് ഭീഷണി. ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് ബോബ് ഭീഷണി. റൺവേയിലേയ്ക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. വിമാനത്തിൽ ബോബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. യാത്രക്കാരെയും ല​ഗേജും ഇറക്കി ബോബ് സ്‌ക്വാഡിന്റെ പരിശോധന തുടരുകയാണ്.

സാധാരണ ലഭിക്കുന്ന അജ്ഞാത സന്ദേശം പോലെയാണ് ഈ സന്ദേശവും വന്നത്. ഇൻഡി​ഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഈ സമയം വിമാനം റൺവേയിലേക്ക് നീങ്ങിയിരുന്നു. ഈ വിമാനം തിരിച്ചു വിളിച്ച് യാത്രക്കാരെ ഇറക്കി പരിശോധന തുടരുകയാണ്. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.