പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള ബിനോയ് കോടിയേരിയുടെ നീക്കം തടഞ്ഞ് ബോംബെ ഹൈക്കോടതി

ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍ന്നെന്ന് ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ബിനോയ് കോടിയേരിയും ബിഹര്‍ സ്വദേശിനിയുമാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഡിഷന്‍ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

തങ്ങളുടെ കുട്ടി വളര്‍ന്ന് വരുകയാണെന്നും കുട്ടിയുടെ ഭാവിയെ ഓര്‍ത്താണ് കേസ് ഒന്നുതീര്‍ക്കുന്നതെന്നും ഇരുവരും അപേക്ഷയില്‍ പറഞ്ഞുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഇത് ക്രിമിനല്‍ കേസാണെന്നും ഒത്തുതീര്‍ക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമില്‍ കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ട് കുട്ടി തങ്ങളുടെതാണെന്ന് ബിനോയ് സമ്മതിച്ചിട്ടണ്ട്. ഇരുവരും വിവാഹിതരാണോ എന്ന കോടതിയുടെ ചോദ്യത്തിന് വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും എന്നാല്‍ വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു.

വിവാഹിതരാണോ എന്ന കാര്യത്തില്‍ തര്‍ക്കം പരിഹരിച്ചിട്ട് കേസ് തീര്‍ക്കണമോ എന്ന കാര്യം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. യുവതി മൂന്ന് വര്‍ഷം മുമ്പ് നല്‍കിയ കേസ് കള്ളക്കേസണെന്നാണ് ബിനോയ് കോടതിയില്‍ ഇതുവരെ വാദിച്ചത് ഹൈക്കോടിയില്‍ സമര്‍പ്പിച്ച ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല.