കൊട്ടാരക്കരയില്‍ വെള്ളക്കെട്ടില്‍ വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം:കൊട്ടാരക്കര നെല്ലികുന്നത്ത് വെള്ളക്കെട്ടില്‍ വീണ് കാണാതായ മുന്ന് വയസ്സുകാരന്റെ മൃതദേഹം  കണ്ടെത്തി.മൈസൂര്‍ സ്വദേശികളായ വിജയന്‍ ചിങ്കു ദമ്ബതികളുടെ മകനായ രാഹുലാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് കുട്ടിയെ കാണാതായത്. മൈസൂരില്‍ നിന്നും എത്തിയ നടോടി സംഘത്തില്‍പ്പെട്ടതാണ് കുട്ടി. ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം ഓടനാവട്ടം കട്ടിയില്‍ ഭാഗത്തെ തോട്ടില്‍ നിന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ പോലീസും ഫയര്‍ഫോഴ്‌സും തോട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സമത്ത് കുട്ടി കാല്‍ വഴുതി തോട്ടില്‍ വീണിരിക്കാം എന്ന് പോലീസ് പറയുന്നു. കുട്ടിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി സംഭവത്തില് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.