പന്തീരാങ്കാവ് ​ഗാ‍ർഹിക പീഡനക്കേസിൽ വഴിത്തിരിവ്, രാഹുല്‍ നിരപരാധി, പറഞ്ഞതെല്ലാം നുണ, മൊഴിമാറ്റി യുവതി

കോഴിക്കോട്: പന്തീരാങ്കാവ് ​ഗാ‍ർഹിക പീഡനക്കേസിൽ പ്രതി ​രാഹുലിനെ ന്യായീകരിച്ച് പരാതിക്കാരി. രാഹുൽ നിരപരാധി എന്ന് പരാതിക്കാരി പറഞ്ഞു. വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികൾ ഉന്നയിച്ചത്.

നുണ പറയാന്‍ തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്നും ആത്മഹത്യ ചെയ്യുമെന്ന് മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയതിനാലാണ് സ്ത്രീധന പീഡനം നേരിട്ടുവെന്ന് പറയാൻ ഉപദേശിച്ചതെന്നും യുവതി പറയുന്നു. ബെല്‍റ്റ് വച്ച് അടിച്ചെന്നും ഫോൺ ചാര്‍ജറിന്റെ കേബിള്‍ കഴുത്ത് മുറുക്കിയെന്നും പറഞ്ഞത് കള്ളമായിരുന്നെന്നും യുവതി വെളിപ്പെടുത്തി.

മറ്റൊരു വിവാഹം കഴിച്ചിട്ടുള്ള കാര്യം നേരത്തേ അറിയാമായിരുന്നു. തന്റെ വീട്ടുകാരോട് പറയണമെന്ന് രാഹുൽ പരഞ്ഞിരുന്നു. എന്നാൽ അത് വേണ്ടായെന്ന് പരഞ്ഞത് താനാണെന്നും യുട്യൂബ് വീഡിയോയിൽ യുവതി പറയുന്നു.

രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി പറഞ്ഞു.