എംഡിഎംഎ കഞ്ചാവാക്കി മാറ്റി, പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ 5 ഉദ്യോഗസ്ഥർക്കെതിരെ നടപടി

വയനാട് : പ്രതികളിൽ നിന്ന് കൈക്കൂലി കൈപ്പറ്റി എംഡിഎംഎ പിടികൂടിയ കേസ് കഞ്ചാവ് കേസാക്കി മാറ്റിയ 5 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സംഭവത്തിൽ വയനാട് മുത്തങ്ങ ചെക്‌പോസ്റ്റ് ജീവനക്കാരായിരുന്ന ഇൻസ്‌പെക്ടർ ഷഫീഖ് റ്റി എച്ച്, പ്രഭാകരൻ, അജീഷ്,സുധീഷ്, ബാലകൃഷ്ണൻ എന്നിവരെയാണ് എക്‌സൈസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.

പ്രതിയിൽ നിന്നും 5,0000 രൂപയാണ് സസ്‌പെൻഷനിലായ എക്‌സൈസ് ഉദ്യോഗസ്ഥർ വാങ്ങിയത്. ഈ കേസിൽ ജയിൽവാസം അനുഭവിക്കുന്ന പ്രതി തന്റെ സഹതടവുകാരനോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കൈക്കൂലി വാങ്ങി എക്‌സൈസ് സംഘം കേസ് മാറ്റിയതാണെന്ന് കണ്ടെത്തിയത്. പിന്നാലെയാണ് നടപടി.