വധുവിന്റെ എൻട്രി കുടുക്കി, ബുള്ളറ്റില്‍ വിവാഹ വേദിയിലേക്ക് റോയല്‍ സ്റ്റൈലിൽ… വീഡിയോ

വിവാഹങ്ങളെല്ലാം കളര്‍ഫുള്‍ ആക്കാനുള്ള മത്സരമാണ് എവിടെയും. വിവാഹവും, വിവാഹ വേദികളിലെ നൃത്തങ്ങളും പാട്ടുകളും റീല്‍സുകളുമെല്ലാം ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുമാണ്. വധുവിന്റെ എൻട്രി മുതൽ വരന്റെ വരവേൽപ്പ്‌ വരെയും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്.

ഇപ്പോൾ ഒരു വിവാഹ എൻട്രികൂടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നു. വധു ബുള്ളറ്റില്‍ പായുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. താരം വധു തന്നെ. മേക്കപ്പിട്ടതിന് ശേഷം ബ്യൂട്ടിപാര്‍ലറില്‍ നിന്ന് വിവാഹ വേദിയിലേക്ക് വധു ബുള്ളറ്റില്‍ പായുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് ദീപാലിയും വധു വൈശാലി ചൗധരിയും അതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നു.

ഭാരമേറിയ ലെഹങ്ക ധരിച്ചുകൊണ്ടാണ് വധു ബുള്ളറ്റില്‍ പായുന്നതെന്നതാണ് ശ്രദ്ധേയം. യാത്ര ആവട്ടെ നന്നായി ആസ്വദിച്ച് നിറഞ്ഞ പുഞ്ചിരിയോടെയാണ് വധുവിന്റെ ബുള്ളറ്റ് സവാരി. ഇടയ്ക്ക് ക്യാമറമാനേ നോക്കി കൈ ഇയര്‍ത്തികാണിക്കുക കൂടി ചെയ്യുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡില്‍ ഭാരമേറിയ വസ്ത്രവും ധരിച്ചുള്ള യാത്ര വലിയ കയ്യടിയും നേടിയിരിക്കുകയാണ്. തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ് യാത്ര എന്നത് വധുവിന്റെ മുഖത്ത് നിന്ന് തന്നെ വ്യക്തം.

വധുവിന്റെ യാത്ര സോഷ്യല്‍ മീഡിയയിൽ കിടുക്കിയിരിക്കുകയാണ്. ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നിനെ കളര്‍ഫുള്ളാക്കിയുടെ വധുവിന്റെ എന്‍ട്രി തകര്‍ത്തു എന്ന് തന്നെയാണ് സാമൂഹമാധ്യമങ്ങളില്‍ കമന്റുകൾ നിറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം 10 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ട് കഴിഞ്ഞിരുന്നത്.