സഹോദരിക്ക് ഇലട്രിക്ക് സ്‌കൂട്ടര്‍ സമ്മാനിക്കാന്‍ മോഷണം നടത്തിയ സഹോദരന്‍ പിടിയില്‍

ന്യൂഡല്‍ഹി. രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിക്ക് ഇലട്രിക് സ്‌കൂട്ടര്‍ സമ്മാനം നല്‍കാന്‍ 10-ല്‍ അധികം മോഷണങ്ങള്‍ നടത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടി. ഡല്‍ഹി സ്വദേശി ഇരുപത്തിയൊന്ന്കാരനായ തരുണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയെ പിടികൂടിയതോടെ പോലീസ് 6 കേസുകള്‍ തെളിയിക്കുകയും ചെയ്തു. എന്നാല്‍ 10 കേസുകള്‍ പ്രതിക്കെതിരെയുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞമാസം സുല്‍ത്താന്‍പുരില്‍ പ്രതി സുരേന്ദ്രന്‍ എന്ന വ്യക്തിയെ ആക്രമിച്ച് കവര്‍ച്ച നടത്തുവാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ശക്തമായ പ്രതിരോധം കാരണം കവര്‍ച്ച ശ്രമം നടന്നില്ല. തുടര്‍ന്ന് ഓടിരക്ഷപെട്ട തരുണിന്റെ ഫോണ്‍ പക്ഷേ നിലത്ത് വിണ് പോയിരുന്നു. ഇത് സഹിതം സുരേന്ദ്രന്‍ പരാതി നല്‍കിയതോടെയാണ് തരുണിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് മോഷണ കാരണം പ്രതി വെളുപ്പെടുത്തിയത്. തന്റെ സഹോദരിക്ക് ഇലട്രിക്ക് സ്‌കൂട്ടര്‍ സമ്മാനിക്കുവവനായിരുന്നു മോഷണം എന്ന് പ്രതി സമ്മതിച്ചു.

പ്രതിയുടെ അടുത്തുനിന്നും പിടിച്ചെടുത്ത ബൈക്ക് മോഷ്ടിച്ചതാമെന്ന് പോലീസ് വ്യക്തമാക്കി. കൂടുതല്‍ കേസുകളില്‍ തരുണിന് പങ്ക് ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരുകയാണ്.