ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിന്നും രണ്ട് ഡ്രോണുകളും മയക്കുമരുന്നും ബിഎസ്എഫ് കണ്ടെത്തി

ചണ്ഡിഗഡ്. പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 550 ഗ്രാം ഹെറോയിനും രണ്ട് ഡ്രോണുകളും കണ്ടെത്തി. പഞ്ചാബിലെ തരണിലും അമൃത്സറിലുമാണ് സംഭവം. സുരക്ഷാ സേനയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്നും ഡ്രോണും കണ്ടെത്തിയത്.

ബിഎസ്എഫും പഞ്ചാബ് പോലീസും പ്രദേശത്ത് കൂടുതല്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. തിരച്ചിലില്‍ വയലില്‍ നിന്നും ചൈനീസ് നിര്‍മിത ക്വാഡ്‌കോപ്റ്റര്‍ കണ്ടെത്തുകയായിരുന്നു.