ഗുജറാത്തില്‍ 11 പാക്കിസ്ഥാനികള്‍ നുഴഞ്ഞുകയറി, എത്തിയത് ബോട്ടില്‍

പാക്കിസ്ഥാനില്‍ നിന്നും ഗുജറാത്തിലേക്ക് നുഴഞ്ഞ് കയറിയ 12 ബോട്ടുകളും അതില്‍ ഉണ്ടായിരുന്നവരെയും പിടികൂടി. പാക്കിസ്ഥാന്‍ മത്സ്യബന്ധന ബോട്ടുകളുടെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തിന് എന്ന പേരിലായിരുന്നു ഇവര്‍ ഇന്ത്യന്‍ തീരത്ത് എത്തിയത്. ഗുജറാത്തിലെ ഭുജ് തീരത്ത് നിന്നും ഇവരെ സൈന്യം പിടികൂടുകയായിരുന്നു. കര വ്യോമ, നേവി കമാന്റോകള്‍ സംയുക്തമായി ഓപ്പറേഷന്‍ നടത്തിയത്. 300 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഭുജ് കടല്‍ തീരത്തും ഉള്‍ കടലിലും ഇപ്പോള്‍ സൈന്യം വന്‍ തിരച്ചില്‍ നടത്തുകയാണ്. കൂടാതെ കമാന്‍ഡോ സംഘങ്ങളെ മൂന്ന് വ്യത്യസ്ത ദിശകളില്‍ നിന്ന് എയര്‍ഫോഴ്‌സ് ഹെലികോപ്റ്ററില്‍ ഇറക്കി ഏത് സാഹചര്യത്തേയും നേരിടാന്‍ സൈന്യം ഈ ഭാഗത്ത് സജ്ജമായി കഴിഞ്ഞു. കമാന്റോകള്‍ ഈ ഭാഗത്തേ പാക്കിസ്ഥാന്‍ അതിര്‍ത്തികള്‍ക്ക് സമീപം നിലയുറപ്പിച്ചിട്ടുണ്ട്.

അങ്ങേയറ്റം ചതുപ്പുനിലം, കണ്ടല്‍ക്കാടുകള്‍, വേലിയേറ്റ ജലം എന്നിവ സൈനികര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഓപ്പറേഷന്‍ പുരോഗമിക്കുകയാണ്. ഗുജറാത്തിലെ കുച്ച് ജില്ലയിലെ ചെളി നിറഞ്ഞ തീരത്ത് ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികളും നാട്ടുകാരും പോകാറില്ല. അങ്ങിനെ ഇരിക്കെയാണ് ഈ ഭാഗത്തേ ചളി നിറഞ്ഞ തീരത്ത് കാല്‍ പാടുകള്‍ കാണുന്നത്. ജില്ലയുടെ പടിഞ്ഞാറന്‍ തീരത്ത് നിന്ന് ചെളിയില്‍ അവശേഷിച്ച കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ബിഎസ്എഫ് ക്രോക്കഡൈല്‍ കമാന്‍ഡോകള്‍ പാകിസ്ഥാനികളെ പിടികൂടുകയായിരുന്നു. ബോട്ടില്‍ ഉണ്ടായിരുന്നവര്‍ എല്ലാവരും പാക്കിസ്ഥാനികള്‍ ആയിരുന്നു. സൈന്യം ഇവരുടെ പേരും ചിത്രങ്ങളും എത്ര പേര്‍ ഉണ്ട് എന്നതും പുറത്ത് വിട്ടിട്ടില്ല. പാക്കിസ്ഥാനികള്‍ ഗുജറാത്ത തീരത്ത് വന്ന് ഇറങ്ങുകയും തുടര്‍ന്ന് തീരത്തേക്ക് അടുപ്പിച്ചതിനാല്‍ ഇവരുടെ ട്രോളറുകള്‍ ചളിയില്‍ പുതഞ്ഞ് പോവുകയും ആയിരുന്നു.

ബോട്ടുകളില്‍ ഉണ്ടായിരുന്നവരെ കരക്ക് എത്തിച്ചത് 2 ട്രോളറുകള്‍ വഴിയാണ് എന്നാണ് സൂചന. പ്രതീക്ഷിച്ചത് പോലെ ആളുകളേ ഇറക്കി തിരികെ പോകാന്‍ ട്രോളര്‍കുകള്‍ക്ക് സാധിച്ചില്ല. ചളിയില്‍ ട്രോളര്‍ പുതഞ്ഞ് പോയതിനാല്‍ നുഴഞ്ഞുകയറ്റക്കാരുടെ പദ്ധതി തകരുകയായിരുന്നു. ഇത്തരത്തില്‍ ഗുജറാത്തിലേക്ക് മുമ്പും പാക്കിസ്ഥാനികള്‍ നുഴഞ്ഞ് കയറിയതായി സംശയിക്കുന്നു. ഇന്ത്യയുടെ നിരവധി ഭാഗത്ത് ഇത്തരത്തില്‍ നുഴഞ്ഞ് കയറ്റം നടത്തിയ പാക്കിസ്ഥാനികള്‍ പതിയിരിക്കുന്നുണ്ട്. അവസരം കിട്ടിയാല്‍ ഇവര്‍ ഇന്ത്യക്കെതിരേ യുദ്ധം ചെയ്യാനും കലാപത്തിനും കൂടി വേണ്ടിയാണ് നുഴഞ്ഞ് കയറ്റം നടത്തുന്നത്.പാകിസ്ഥാന്‍ പൗരന്മാരെ നാരായണ്‍ സരോവര്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി, അവിടെ നിന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിനായി ഭുജിലെ ജില്ലാ ആസ്ഥാനത്തുള്ള സംയുക്ത ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും.

പിടിച്ചെടുത്ത ബോട്ടുകളില്‍ നിന്ന് മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് പുറമെ കുറ്റകരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറബിക്കടലിലേക്ക് തുറക്കുന്ന അരുവി ഗുജറാത്തിലെ കച്ച് മേഖലയെയും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയെയും വിഭജിക്കുന്നു.ഇതുവഴിയാണ് ഇവര്‍ ഇന്ത്യയിലേക്ക് കടന്നത്.ഫെബ്രുവരി ഒന്നിന് ബിഎസ്എഫ് മൂന്ന് ബോട്ടുകള്‍ പിടിച്ചെടുക്കുകയും ഒരു പാകിസ്ഥാന്‍ പൗരനെ അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോള്‍ ഇയാളുടെ അഞ്ച് കൂട്ടാളികള്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു. മീന്‍ പിടുത്തക്കാരുടെ രൂപത്തില്‍ ഇവര്‍ പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ വരുന്നത് ഭീകര വാദത്തിനും ഇന്ത്യയേ തകര്‍ക്കാനുമാണ്. പാക്കിസ്ഥാനില്‍ കടലും തീരവും ഇല്ലാഞ്ഞിട്ടല്ല ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറി എത്തുന്നത് എന്നതും ഓര്‍ക്കണം

അതീവഗൗരവതരമായ അവസ്ഥയെ തുടര്‍ന്ന് രാജ്യത്തേ എല്ലാ തുറമുഖങ്ങളിലും ദില്ലിയിലും അലര്‍ട്ട് നല്കിയിട്ടുണ്ട്.12 ബോട്ടുകളില്‍ വന്ന മറ്റുള്ളവര്‍ ഇന്ത്യയിലേക്ക് കയറി എന്നും സൂചനയുണ്ട്. ഗുജറാത്തില്‍ മുമ്പ് അഫ്ഗാനിസ്താനില്‍ നിന്നും 21000 കോടി രൂപയുടെ മയക്ക് മരുന്ന് എത്തിച്ചത് പിടികൂടിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും 6 മാസത്തിനുള്ളില്‍ 20 ലേറെ തവണ ഗുജറാത്ത് തീരത്ത് മയക്ക് മരുന്ന് എത്തിയിട്ടുണ്ട്. ഗുജറാത്ത് വഴി നുഴഞ്ഞ് കയറിയും മയക്ക് മരുന്ന് കടത്തിയും ഇന്ത്യയില്‍ ആഭ്യന്തിര കലാപം ഉണ്ടാക്കാനാണ് പാക്കിസ്ഥാന്റെയും ചൈനയുടേയും അഫ്ഗാനിസ്ഥാനിലെ താലിബാന്റെയും നീക്കം. മുമ്പ് നടന്ന ഗുജറാത്ത കലാപം ആരും മറന്നിട്ടുണ്ടാവില്ല. അത്തരത്തില്‍ വീണ്ടും ഒരു തുടക്കമിടാനാണ് ഇന്ത്യാ വിരുദ്ധ ശക്തികളുടെ നീക്കം