ബൈജൂസ് ആപ്പ് ജപ്തി ചെയ്യാൻ ഉത്തരവ്

ബൈജൂസ് ആപ്പിന്റെ സ്വത്ത് പിടിച്ചെടുക്കാൻ ഉത്തരവിട്ട് കോടതി ഉത്തരവ്. 1.2 ബില്യൺ അമേരിക്കൻ ഡോളർ കടം വാങ്ങിയ ശേഷം തിരിച്ചടയ്ക്കാൻ ബൈജൂസ് വരുത്തിയ വീഴ്ച്ചയാണ്‌ ഇപ്പോൾ ബൈജൂസിന്റെ കണ്ടുകെട്ടലിലേക്ക് നയിച്ചിരിക്കുന്നത്

അമേരിക്കയിലെ ധനകാര്യ സ്ഥാപനത്തിനു ബൈജു രവീന്ദ്രന്റെ സ്ഥാപനം കൊടുക്കാനുള്ള 830 ഓളം കോടി രൂപ നല്കാൻ വീഴ്ച്ച് വരുത്തിയതിനാണ്‌ ആസ്തി ജപ്തി ചെയ്യാൻ അമേരിക്കയിലെ ഡെലവെയർ കോടതിയുടെ വിധി. 1.2 ബില്യൺ ഡോളറിന്റെ വായ്‌പയിൽ വീഴ്ച വരുത്തിയതായി ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ടെക് സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്ന ബൈജൂസിനെതിരേ അമേരിക്ക കോടതി വിധി പറഞ്ഞിരിക്കുന്നു എന്നതാണ്‌ ഇപ്പോൾ പുറത്ത് വരുന്ന ബ്രേക്കിങ്ങ് റിപോർട്ട്. ഇന്ത്യയിൽ മാത്രമല്ല ലോകത്തിലേ ഏറ്റവും വലിയ വിദ്യാഭ്യാസ ആപ്പ് ആയിരുന്നു ബൈജൂസ്. 25 ബില്യൺ ഡോളറിന്റെ ആസ്തി ഉണ്ടായിരുന്ന ബൈജുസ് കൂടുതൽ ആർത്തി മൂലമാണ്‌ കടം വാങ്ങി മറ്റ് സ്ഥാപനങ്ങളും ബിസിനസും തുടങ്ങിയത്

കേരളത്തിലെ കണ്ണൂർ സ്വദേശിയായ ബൈജൂ രവീന്ദ്രനും ഭാര്യ ദിവു ഗോകുൽനാഥുമാണ്‌ ബൈജൂസ് ആപ്പിന്റെ പ്രധാന ഉടമകൾ. ഇവരുടെ പണത്തോടുള്ള അത്യാർത്തി ബിസിനസിനെ കൂപ്പു കുത്തിച്ചു എന്നാണ്‌ വിദഗ്ദർ പറയുന്നത്. നല്ല ലാഭത്തിൽ പോയിരുന്ന ബൈജൂസ് ആപ്പിനു ചിലവുകൾ വളരെ കുറവായിരുന്നു. ലഭിക്കുന്ന വരുമാനത്തിന്റെ 80%വും ലാഭം ആയിരുന്നു. നിസാര സംബളത്തിൽ ഇന്ത്യയുടെ പല ഭാഗത്തും അദ്ധ്യാപകരെ ഓൺലൈൻ ട്യൂഷനും വയ്ച്ചിരുന്നു. എന്നിട്ടും ബൈജൂസ് ആപ്പ് ഇത്തരത്തിൽ തകർന്ന് പോയതിനു പിന്നിൽ ബൈജൂസ് രവീന്ദ്രൻ മറ്റ് ബിസിനസിലേക്ക് ലാഭം വഴിമാറ്റി വിട്ടതോടെയായിരുന്നു. അമേരിക്കയിൽ എത്തി അവിടെ നിരവധി സ്ഥാപനങ്ങൾ വാങ്ങി കൂട്ടുകയായിരുന്നു

ബൈജൂസിനു കടം കൊടുത്ത ബാങ്കുകൾ ഇന്ത്യയിലും ഉണ്ട്. എന്നാൽ ഓൺലൈൻ ട്യൂഷൻ സ്ഥാപനം ആയതിനാൽ മറ്റ് ആസ്തികൾ ഒന്നും കാര്യമായി ഇപ്പോൾ ഇന്ത്യൻ ബാങ്കുകൾക്കും ഈടാക്കാൻ ഇല്ല. അമേരിക്കയിൽ നിന്നും എടുത്ത 1.2 ബില്യൺ കടം ഈടാക്കാൻ അവിടെ ഉള്ള ബൈജൂസിന്റെ ആസ്തികൾ ജപ്തി ചെയ്യുമ്പോൾ ഇന്ത്യൻ ബാങ്കുകളും ആശങ്കയിലാണ്‌.

ഇതിനിടെ ആസ്തികൾ ധനകാര്യ സ്ഥാപനങ്ങൾ ജപ്തി ചെയ്ത് ഏറ്റെടുക്കുന്നതിനെതിരേ ബൈജു സമർപ്പിച്ച പരാതി കോടതി നിരസിച്ചു.ധനകാര്യ സ്ഥാപനങ്ങൾക്ക് ആസ്തികൾ ഏറ്റെടുക്കാൻ അധികാരം ഉണ്ടെന്ന്ജഡ്ജി 41 പേജുള്ള വിധിയിൽ പറഞ്ഞു.

ഓൺലൈൻ പഠനത്തിൽ ബൈജൂസ് കോവിഡ് കാലത്ത് കുതിച്ച് ചാട്റ്റമാണ്‌ ഉണ്ടാക്കിയത്. ആയിര കണക്കിനു കോടികൾ വാരി കൂട്ടി. എന്നാൽ ഇത് അധികകാലം നീണ്ടില്ല.പാൻഡെമിക് കാലഘട്ടത്തിലെ കുതിച്ചുചാട്ടത്തിന് ശേഷം കമ്പനി തക്രുകയായിരുന്നു. ലഭിച്ച പണം എല്ലാം മറ്റ് സ്ഥാപനങ്ങളിൽ ബൈജൂസ് രവീന്ദ്രൻ മുടക്കി. കടം എടുത്തത് തിരിച്ചടയ്ക്കാൻ പോയിട്ട് പലിശ പോലും അടയ്ക്കാൻ ഇല്ലാത്ത അവസ്ഥയായി.കമ്പനി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ബൈജൂസ് രവീന്ദ്രൻ ആസ്തികൾ വിറ്റ് പണം കൈക്കലാക്കാനും നീക്കം നടത്തിയതായി കണ്ടെത്തി.മുഴുവൻ എഡ്-ടെക് കമ്പനിയും ഏറ്റെടുക്കാൻ കടം കൊടുക്കുന്നവർ ശ്രമിക്കുന്നില്ല, ബൈജൂസിന്റെ അമേരിക്കയിലെ ആസ്തികൾ ആയിരിക്കും ഏറ്റെടുക്കുക.എന്നാൽ ബംഗളുരുവിലെ ഇന്ത്യൻ ആസ്ഥാനത്ത് ബൈജൂസിന്റെ ജപ്തി വിവരങ്ങളോട് കമ്പിനി പ്രതികരിച്ചില്ല.

ബൈജൂസ് ആപ്പിനെതിരെ പരാതിയുമായി മലയാളികൾ മുമ്പ് ഇവർക്കെതിരെ രംഗത്ത് വന്നിരുന്നു.മാതാപിതാക്കളിൽ നിന്നും അപ്പോൾ തന്നെ ലോൺ എടുക്കുന്നതിനുള്ള ഡോക്യുമെന്റ ഒപ്പിട്ട് വാങ്ങും. കൂടാതെ സ്കോളർഷിപ്പ് ലഭിച്ചതുകൊണ്ട് പകുതി വിലക്ക് കൊടുക്കുന്ന സാധനം എന്ന് തെറ്റിദ്ധരിപ്പിച്ച് ആണ് ഈ തട്ടിപ്പ് തുടങ്ങുന്നത്. മൊബൈലും, ടാബും ഒക്കെ കുട്ടികളുടെ വീക്ക്നെസ് എന്നറിയാവുന്ന ഇവർ കയ്യോടെ തന്നെ ഉള്ള പണവും വാങ്ങി ടാബ് മുൻകൂറായി കൊടുക്കും. പിന്നീട് സംഭവിക്കുന്നത് സ്കൂളിൽ പഠിപ്പിക്കുന്നത് ഒരു തരത്തിൽ ഇവർ പഠിപ്പിക്കുന്നത് മറ്റൊരുതരത്തിൽ എന്ന വിധം ആയിരുന്നു.ഇതിനെ പറ്റി ചോദിച്ചാൽ കൃത്യം ആയിട്ടുള്ള മറുപടി നൽകിയില്ല. പിന്നീടങ്ങോട്ട് എന്തെങ്കിലും സംശയം ചോദിക്കാൻ വിളിച്ചാൽ ഫോണിൽ പോലും കിട്ടാതെ ആകും. ഇതിനിടയിൽ കഷ്ടപ്പാടും ബുദ്ധിമുട്ടും കാരണം ഇഎംഐ മുടങ്ങുന്ന സാഹചര്യമുണ്ടാകുമ്പോൾ രാത്രിയെന്നോ പകലെന്നോ ഇല്ലാത്ത വ്യത്യാസത്തിൽ ഒരു ദിവസം തന്നെ മാറിമാറി വിളിക്കും എമി അടയ്ക്കാൻ.

പിന്നീടങ്ങോട്ട് ഗുണ്ടകളുടെ ഭാഷയിൽ ഭീഷണിയും തുടങ്ങും. നിരവധി പേരാണ് ഇതിനോടകംതന്നെ പരാതിയുമായി എത്തുന്നത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് ഓരോ വാർത്തകളും ഞങ്ങൾ സംരക്ഷണം ചെയ്യും.കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പേരിൽ ബൈജൂസ് ലേണിംഗ് ആപ്പ് നടത്തുന്ന തട്ടിപ്പിൽ ഇരയായത് നൂറുകണക്കിന് ആളുകൾ ആയിരുന്നു.നിയമ സവിധാനങ്ങളേ വെല്ലുവിളിച്ച് ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്ന വിധം ഫ്രാഞ്ചൈസികളേയും ഗുണ്ടകളേയും വയ്ച്ച് നിങ്ങൾ പണം പിരിക്കുന്നു എന്നത് ഗുരുതരമായ ആരോപണവും ബൈജൂസിനെതിരെ കേരളത്തിലെ മാതാപിതാക്കൾ ഉന്നയിച്ചിരുന്നു. ഇഎംഐ സംവിധാനത്തിൽ പണ പിരിവും കരാറും ആയിരുന്നു. ഇപ്പോൾ മാതാപിതാക്കളുടേയും കുട്ടികളുടേയും ഒക്കെ പരാതികൾ ശരി എന്ന് തെളിയുകയാണ്‌. ഞങ്ങളുടെ കണ്ണീരിന്റെയും മറ്റും ഫലം കൂടിയാണ്‌ ബൈജൂസിന്റെ ഈ തകർച്ച എന്നും ഇനി ആരേയും ഇവർ പറ്റിക്കരുത് എന്നും മാതാപിതാക്കൾ പറയുന്നു