ബിഹാറില്‍ മന്ത്രിസഭാ വികസനം, കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാര്‍ കൂടെ ലഭിക്കും

പട്‌ന. ബിഹാര്‍ മന്ത്രിസഭാ വികസനം അടുത്തയാഴ്ച നടക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായിട്ടാണ് വിവരം. ആര്‍ജെഡി മന്ത്രിമാര്‍ രാജിവെച്ച ഒഴുവുകളില്‍ പുതിയ മന്ത്രിമാരെ നിയമിക്കും. അതേസമയം കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാര്‍ കൂടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മന്ത്രിസഭാ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും ചര്‍ച്ച നടത്തി. കോണ്‍ഗ്രസില്‍ നിന്നും മുരാരി പ്രസാദ്, അഫാഖ് ആലം എന്നിവരെയാണ് മന്ത്രി സ്ഥാനത്തെക്ക് പരിഗണിക്കുന്നത്.