സിഎജി പറയുന്നു നികുതി കുടിശിക കേരളം ഉണ്ടായ കാലം മുതലുള്ളതാണെന്ന് ധനമന്ത്രി

തിരുവനന്തപുരം. പുറത്തുവന്ന സിഎജി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളം ഉണ്ടായ കാലം മുതല്‍ സിഎജി പറയുന്ന കുടിശിക ഉണ്ടെന്ന് ബാലഗോപാല്‍ പറയുന്നു. നികുതി കുടിശികയില്‍ 420 കോടി പിരിച്ചെടുത്തത് ചരിത്രപരമായ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിഎജി റിപ്പോര്‍ട്ടിന്‍ മുന്‍വര്‍ഷത്തില്‍ നിന്നും 2021-2022 ല്‍ 6400 കോടി രൂപ നികുതി കുടിശ്ശിക കൂടിയെന്നാണ് പറയുന്നത്.

എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പാ പുതിയ ഇനമായി ചേര്‍ത്തതാണ് കാരണം. 1970 മുതലുള്ള കണക്കാണിത്. 5980 കോടി രൂപ വരും ഇതെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ പട്ടിക അനര്‍ഹരെ ഒഴിവാക്കി പരിഷ്‌കരിച്ചുവരുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി. അപേക്ഷ സ്വീകരിച്ചത് മുതല്‍ പെന്‍ഷന്‍ നല്‍കിയത് വരെ പോരായ്മകള്‍ ഉണ്ടെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

മരിച്ചവരുടെ പേരില്‍ പോലും പെന്‍ഷന്‍ വിതരണം നടക്കുന്നു. അര്‍ഹതയില്ലാത്തതിന്റെ പേരില്‍ നിരസിച്ച അപേക്ഷകള്‍ വീണ്ടും സ്വീകരിക്കുകയും 513 പേരെ പട്ടികയില്‍ പെടുത്തുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ അപേക്ഷകര്‍ക്ക് വ്യത്യസ്ത പെന്‍ഷന്‍ ലഭിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു.