വായ്പയുടെ തിരിച്ചടവ് മുടങ്ങി, കരിപ്പൂർ പോലീസ് സ്റ്റേഷനിൽ ജപ്തി നോട്ടീസ്

കോഴിക്കോട്: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ ജപ്തി നോട്ടീസ്. കെസി കോക്കനട്ട് പ്രോഡക്ഷൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിൽ വരുന്ന വാടക കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

ഈ കമ്പനിയുടെ പേരിൽ 5 കോടി 69 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനാലാണ് കാനറ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചത്. 17.5 സെന്റ് സ്ഥലവും, പോലീസ് സ്റ്റേഷൻ ഉൾപെടുന്ന കെട്ടിടവും ജപ്തി ചെയ്യനാണ് ബാങ്കിന്റെ തീരുമാനം.