കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാര്‍ പൂര്‍ണമായും കത്തി നശിച്ചു

കോട്ടയം. മേലുകാവില്‍ ഓടിക്കൊണ്ടികാറിന് തീപിടിച്ചു. സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. നാല് പേര്‍ സഞ്ചരിച്ച കാറിലാണ് തീപിടിച്ചത്. വൈദികനും കുടുംബവും സഞ്ചരിച്ച കാറിലാണ് തീപിടിച്ചത്. കാറില്‍ നിന്നും തീയും പുകയും ഉയരുകയായിരുന്നു.

പുക ഉയരുന്നത് കണ്ട മറ്റ് വാഹനങ്ങളിലെ യാത്രക്കാരാണ് വിവരം കാര്‍ യാത്രക്കാരെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ വലിയ ശബ്ദത്തോടെ കാറില്‍ തീ പടരുകയായിരുന്നു. പിന്നീട് അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു.