വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്. വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തുടര്‍ന്ന് വടകരയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

എന്നാല്‍ കാര്‍ പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. കാറിയില്‍ സഞ്ചരിച്ച കുടുംബം വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു.

കാറില്‍ നിന്നും അസ്വഭാവികത തോന്നയപ്പോള്‍ തന്നെ കാര്‍ നിര്‍ത്തി കുടുംബം പുറത്തിറങ്ങി. പിന്നീട് പുക ഉയരുകയും കാര്‍ പൂര്‍ണമായും കത്തി നശിക്കുകയുമായിരുന്നു.