പിന്മാറാന്‍ 2.5 ലക്ഷം; സുന്ദരയുടെ വെളിപ്പെടുത്തലില്‍ സുരേന്ദ്രനെതിരെ കേസ്

കാ​സ​ര്‍​കോട്: സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പി​ന്മാ​റു​ന്ന​തി​ന് ര​ണ്ട​ര​ല​ക്ഷം രൂ​പ​യും സ്മാ​ര്‍​ട്ട് ഫോ​ണും ബി​ജെ​പി ത​ന്നെ​ന്ന കെ. ​സു​ന്ദ​ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബി​.ജെ​.പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് പണം വീ​ട്ടി​ലെ​ത്തി​ച്ചു ത​ന്ന​താ​യാ​ണ് സു​ന്ദ​ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. 171-ഇ, 171-​ബി എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.വി. രമേശന്‍ കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പണം കൈമാറിയതില്‍ പങ്കുള്ള മഞ്ചേശ്വരത്തെ പ്രാദേശിക ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബദിയടുക്ക പോലീസും കാസര്‍കോട് ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് 15 ല​ക്ഷം രൂ​പ ചോ​ദി​ച്ചി​രു​ന്ന​താ​യും ബി​.ജെ.​പി നേ​തൃ​ത്വം ര​ണ്ട​ര​ല​ക്ഷം രൂ​പ​യും സ്മാ​ര്‍​ട്ട് ഫോ​ണും വീ​ട്ടി​ലെ​ത്തി​ച്ചു ത​ന്ന​താ​യു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സു​ന്ദ​ര വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പ​ണം ത​ന്നെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ന് ശേ​ഷം ബി​.ജെ​.പി നേ​താ​ക്ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി കെ. ​സു​ന്ദ​ര ഞാ​യ​റാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. പ​ണം ത​ന്നി​ല്ലെ​ന്ന് പ​റ​യ​ണ​മെ​ന്നാ​ണ് ബി​.ജെ​.പി നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം. പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് അ​മ്മ​യോ​ട് പ​റ​യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യും സു​ന്ദ​ര പ​റ​യു​ന്നു.