ഇസ്രേയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു, നടൻ കൃഷ്ണകുമാറിനെതിരേ എഫ് ഐ ആർ ഇട്ട് കേസെടുത്ത് പോലിസ്

നടൻ കൃഷ്ണകുമാറിനെതിരേ പോലീസ് എഫ് ഐ ആർ ഇട്ട് കേസെടുത്തു. തിരുവനന്തപുരത്തെ ക്രിസ്തിയ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഇസ്രേയിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടന്ന പരിപാടിയിൽ നടൻ കൃഷ്ണകുമാർ പ്രസംഗിച്ചിരുന്നു. നടൻ കൃഷ്ണകുമാറിനൊപ്പം സി ഇ എഫ് ഐ രൂപതയിലെ പ്രസുദേന്തി ഡോ മോബിൻ മാത്യു കുന്നപ്പള്ളി, തുടങ്ങി 60 പേർക്കെതിരേയാണ്‌ കേസെടുത്തത്. എഫ് ഐ ആറിൽ കൃഷ്ണകുമാർ ഉൾപ്പെടെ 2 പേരുടെ പേരുകളേ ഉള്ളു.

പാളയം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പ്രാർത്ഥന യോഗവും തുടർന്ന് നടന്ന സമാധാന റാലിയും ആയിരുന്നു നടന്നത്. ഹമാസിനെതിരേ ശക്തമായ വിമർശനം നടത്തുകയും ഇസ്രായേലിനു അക്യദാർഢ്യം പ്രഖ്യാപിക്കുകയുമായിരുന്നു നടൻ കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ പ്രസംഗത്തിൽ വൈകാരികമായോ അക്രമണത്തേ പ്രോൽസാഹിപ്പിക്കും വിധമോ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും ഇസ്രായേൽ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തതിനു കേസെടുത്തിരിക്കുകയാണിപ്പോൾ.

നൂറു കണക്കിനു പലസ്തീൻ ഐക്യദാർഢ്യം നടന്നിട്ട് കേസുകൾ ഒന്നും ഇല്ല എന്ന് മാത്രമല്ല ഇസ്രായേൽ കത്തിക്കും എന്നും ഇസ്രായേലിനെ തകർക്കും എന്നും മുദ്രാവാക്യം വരെ മുഴക്കിയവർക്കെതിരെ കണ്ണടക്കുന്നു. സൗഹൃദ രാജ്യങ്ങൾക്കെതിരെ യുദ്ധ ആഹ്വാനം നടത്തുന്നവർക്കെതിരെ കലാപ ആഹ്വാനത്തിനു കേസെടുക്കാൻ നിയമം ഉണ്ടായിട്ടും നടപ്പാക്കാതെയാണിപ്പോൾ നടൻ കൃഷ്ണകുമാറിനും ഇസ്രായേൽ ഐക്യദാർഢ്യക്കാർക്കും എതിരേ കേസെടുത്തിരിക്കുന്നത്.

തന്റെ പരിപാടിയിൽ. കൃഷ്ണ കുമാർ പ്രാർത്ഥന യോഗത്തിൽ പറഞ്ഞത് രണ്ട് കാര്യങ്ങളാണ് ഇസ്രായേലിനു ഐക്യദാർഢ്യം,ഒപ്പം എന്തിനാണ് ഇസ്രായേലിനു ഐക്യദാർഢ്യം. ഈ രണ്ടു കാര്യങ്ങൾ സംസാരിച്ചതിലൂടെ അദ്ദേഹം അവിടെ കൂടിയ ജനാവലിയെ മനസിലാക്കിക്കാൻ ശ്രമിച്ചത് തീവ്രവാദ നടക്കുന്ന ഒരു നാട്ടിലെ ഞങ്ങളുടെ നിസ്സഹായാവസ്ഥയും ഒപ്പം അവർക്കൊപ്പം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും മാത്രമാണെന്നിരിക്കെയാണ് അദ്ദേഹത്തിനെതിരെ 143 ,147 ,149 ,283 എന്നീ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്.

മൗനജാഥയും സമ്മേളനവും നടത്തുന്നു എന്ന് അനുമതി വാങ്ങി തന്നെയാണ് ബിജെപി നേതാവായ കൃഷ്ണ കുമാർ റാലിയിൽ പങ്കെടുത്തത് എന്നത് പോലും കണക്കിലെടുക്കാതെ എഫ്ഐആർ ഇട്ടതിനു എന്ത് ന്യായീകരണമാണ് നൽകാനുള്ളത്. നിയമ വിരുദ്ധമായ ഒത്തുചേരലിന്റെ ഭാഗമാകുന്നവർക്കു ചുമത്തുന്നതാണ് ഐപിസി 143 അവർക്ക് ആറ് മാസം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. ഇവിടെ എന്ത് നിയമവിരുദ്ധ ഒത്തു ചേരലാണ് നടന്നത് അത് വ്യക്തമാക്കാൻ പൊലീസിന് സാധിക്കുമോ
ഐപിസി 147 അനുസരിച്ച് കലാപത്തിൽ കുറ്റക്കാരനായ ആരായാലും, ഒന്നുകിൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കപ്പെടും. ഇവിടെ എന്ത് കലാപമാണ് നടന്നത് എന്നത് ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം