![New Project (59)](https://thekarmanews.com/wp-content/uploads/2022/01/New-Project-59-4.jpg)
കൊച്ചി: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഉയര്‍ന്ന് വരികയാണ്. ഇരകളാകുന്നവരില്‍ ആണ്‍കുട്ടി എന്നോ പെണ്‍കുട്ടി എന്നോ വ്യത്യാസമില്ല. ഇപ്പോള്‍ എറണാകുളത്ത് നിന്നും ഞെട്ടിക്കുന്ന ഒരു വിവരമാണ് പുറത്തെത്തുന്നത്. 37കാരിയായ വീട്ടമ്മ 13 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്.
വീട്ടമ്മ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായിട്ടാണ് പരാതി. സംഭവത്തില്‍ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിന് പിന്നാലെ വീട്ടമ്മ ഒളിവില്‍ പോയി. പുത്തന്‍വേലിക്കര സ്വദേശിനിയായ വീട്ടമ്മയ്ക്ക് എതിരെയാണ് 13കാരനും വീട്ടുകാരും പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടമ്മ തന്നെ പീഡിപ്പിച്ച് വരികയായിരുന്നു എന്നാണ് കുട്ടി നല്കിയ പരാതിയില്‍ പറയുന്നത്.
കുട്ടി യുവതിയുടെ വീട്ടില്‍ കളിക്കാനായി പോകുമായിരുന്നു. ഇങ്ങനെ കുട്ടി എത്തുമ്പോള്‍ ആളില്ലാത്ത സമയം യുവതി തന്നെ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് കുട്ടി പറയുന്നു. ആദ്യ കുര്‍ബാനയോട് അനുബന്ധിച്ച് ധ്യാനം കൂടിയപ്പോഴാണ് താന്‍ നേരിട്ടത് ലൈംഗിക പീഡനമാണെന്ന് കുട്ടി തിരിച്ചറിഞ്ഞത്. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പീഡനത്തിന് പുറമെ വീട്ടമ്മ കുട്ടിയില്‍നിന്ന് പണം അപഹരിച്ചതായും പരാതിയിലുണ്ട്. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് വീട്ടമ്മ ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.