ഭീമൻ വസിച്ച ഗുഹ, മഞ്ഞിൽ മൂടി പാഞ്ചാലിമേട്

പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ  “ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു ഗുഹ ഉണ്ട്.പാഞ്ചാലിയുമായി പാഢവർ താമസിച്ച അടയാളങ്ങൾ അടങ്ങിയ പാറക്കെട്ടുകളും ഗുഹയും ഹിന്ദുക്കളേ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്‌.പാഞ്ചാലി മേടും ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അയ്യപ്പൻ ഓടികളിച്ച വന പർവതങ്ങളിൽ ഒന്നുകൂടിയാണ്‌ പാഞ്ചാലി മേടും പറവത ശിഖരങ്ങളും..

ഇപ്പോൾ വിടുത്തേ മഴക്കാല ഭംഗി കേരളത്തിന്റെ ഒരു വലരെ വ്യത്യസ്തമായ കാഴ്ച്ചയാണ്‌.ഇടുക്കി പീരുമേട് താലൂക്കിൽ ഉള്ള ഈ പർവതത്തിന്റെ തലപ്പത്ത് ഉള്ളത് ഭുവനേശ്വരി ക്ഷേത്രവും മറ്റൊന്ന് കുരിശുമലയുമാണ്‌. ഒരു ദിവസം 2000 സന്ദർശകർ വരെ എത്തുന്ന പാഞ്ചാലി മേടിൽ കേരള ടൂറിസം വകുപ്പിന്റെ കെട്ടിടങ്ങളും ഉണ്ട്.

പാഞ്ചാലി മേട് കനത്ത മഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന മനോഹര കാഴ്ച്ച കാണാൻ ഇപ്പോൾ അനേകം പേരാണ്‌ എത്തുന്നത്. ഭുവനേശ്വരിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്ഷേത്രമുണ്ട്. ശിവലിംഗങ്ങൾ, തൃശൂലം, നാഗ വിഗ്രഹങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. പാഞ്ചാലി കുളിക്കാറുണ്ടായിരുന്ന ഒരു ചെറിയ കുളം അവിടെയുണ്ട്, അത് ‘പാഞ്ചാലിക്കുളം’ എന്നറിയപ്പെടുന്നു.

പടിഞ്ഞാറ് ഭാഗത്തുള്ള പാറക്കെട്ട് മുണ്ടക്കയത്തേക്കും കാഞ്ഞിരപ്പള്ളിയിലേക്കും വിരൽ ചൂണ്ടുന്നു. ആകാശം തെളിഞ്ഞാൽ കടൽ പോലും ഇവിടെ നിന്ന് കാണാൻ കഴിയുമെന്ന് പ്രസ്താവിക്കുന്നു. മകരജ്യോതി ഇവിടെ നിന്ന് കാണാം. കുരിശു മലയിൽ നിന്നാണ്‌ മകര ജ്യോതി കാണാനാവുന്നത്. മകര ജ്യോതി ദിവസവും കുരിശുമല കയറുന്ന ദുഖവെള്ളിയും ഇവിടെ സന്ദർശകർക്ക് ടികറ്റ് ഇല്ലാതെ പ്രവേശവും സൗജന്യമാണ്‌.

വീഡിയോ സ്റ്റോറി കാണാം ,