ഝാര്‍ഖണ്ഡ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറന്‍

ന്യൂഡല്‍ഹി. ഝാര്‍ഖണ്ഡില്‍ ചംപയ് സോറന്‍ ഭൂരിപക്ഷം തെളിയിച്ചു. ചംപയ് സോറന്‍ കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടെയും പിന്തുണയോടെയാണ് ഭൂരിപക്ഷം തെളിയിച്ചത്. 81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ 47 പേരുടെ പിന്തുണയാണ് ചംപയ് സോറന് ലഭിച്ചത്. പ്രതിപക്ഷത്തിന് 29 എംഎല്‍എമാരുടെ വോട്ട് ലഭിച്ചു.

ഝാര്‍ഖണ്ഡില്‍ ബിജെപി അട്ടിമറിക്ക് നീക്കം നടത്തുന്നതായി ആരോപിച്ച് ഭരണ കക്ഷി എംഎല്‍എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലാണ് താമസിപ്പിച്ചിരുന്നത്. വിശ്വാസ വോട്ടിന് മുന്നോടിയായി ഇവരെ ഞായറാഴ്ച രാത്രിയാണ് റാഞ്ചിയില്‍ തിരിച്ചെത്തിച്ചത്. ഇഡിയുടെ കസ്റ്റഡിയിലുള്ള ഹേമന്ത് സോറനും കോടതി അനുമതിയോടെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുത്തു.

ഭൂരിപക്ഷം തെളിയിക്കാന്‍ 41 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ബുധനാഴ്ചയാണ് ഹേമന്ത് സോറനെ ഭൂമി അഴിമതിക്കേസ്ല്# ഇഡി അറസ്റ്റ് ചെയ്തത്.