പ്രസവ ശേഷം കുഞ്ഞിനോടൊപ്പം അഭിനയിക്കാനെത്തി ചന്ദ്ര ലക്ഷ്മൺ

മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിക്കും ചന്ദ്ര ലക്ഷ്മണും ആൺകുഞ്ഞ് ജനിച്ചത് അടുത്തിടെയാണ്. സോഷ്യൽമീഡിയ വഴി ടോഷ് ക്രിസ്റ്റി കുഞ്ഞ് പിറന്ന സന്തോഷം പങ്കിട്ടിരുന്നു. ‘ഞങ്ങൾക്ക് ആൺകുഞ്ഞ് പിറന്നിരിക്കുന്നു. ദൈവത്തിന് നന്ദി’ എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ടോഷ് ക്രിസ്റ്റി കുറിച്ചത്. ഇപ്പോഴിതാ ചന്ദ്ര പങ്കുവെച്ച ഫോട്ടോ ആണ് ശ്രദ്ധ നേടുന്നത്. ഷൂട്ടിനിടെ മകനെ ഓമനിക്കുന്ന ഫോട്ടോ ആണ് ചന്ദ്ര പങ്കിട്ടത്

കുഞ്ഞിനെ പ്രസവിച്ച് 28ാം ​ദിവസമാണ് ചന്ദ്ര വീണ്ടും അഭിനയിക്കാനെത്തിയത്. കുഞ്ഞുമായാണ് നടി സെറ്റിലേക്കെത്തിയത്. ചന്ദ്രയുടെ കരിയറിന് പിന്തുണയുമായി ഭർത്താവ് ടോഷ് ക്രിസ്റ്റിയും ഒപ്പം ഉണ്ട്. പ്രസവത്തിന് അവധിയിൽ പ്രവേശിക്കുന്നതിന് മുമ്പ് സീരിയലിലെ ഭാ​ഗ​ങ്ങൾ നേരത്തെ തന്നെ ചന്ദ്ര അഭിനയിച്ചിരുന്നു, തന്റെ അവധി മൂലം പ്രേക്ഷകർക്ക് സീരിയൽ മുടങ്ങരുതെന്നാണ് അന്ന് ചന്ദ്ര വ്യക്തമാക്കിയത്.

2021 നവംബർ 10 നാണ് ചന്ദ്രയും ടോഷും വിവാഹം കഴിച്ചത്. രണ്ട് മതവിഭാ​ഗത്തിൽ പെട്ടവരാണെങ്കിലും ഇരുവരുടെയും വിവാഹത്തിന് കുടുംബം സമ്മതം അറിയിച്ചു. ഹിന്ദു മതാചാര പ്രകാരവും ക്രിസ്ത്യൻ മതാചാര പ്രകാരവുമാണ് ചടങ്ങുകൾ നടന്നത്. വിവാഹ ശേഷമാണ് താര ദമ്പതികൾ യൂട്യൂബ് ചാനൽ തുടങ്ങിയതും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ തുടങ്ങിയതും.

സ്വന്തം സുജാത എന്ന സീരിയലിന്റെ ലൊക്കേഷനിൽ നിന്നും കണ്ട് പരിചയത്തിലായ ഇറുവരും പിന്നീട് പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു. അതുകൊണ്ടുതന്നെ വിവാഹവും അതിനുശേഷമുള്ള ചടങ്ങുകളും ഒക്കെ തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കി. ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ട ആൾക്കാർ ആയതുകൊണ്ട് തന്നെ രണ്ടു രീതിയിലും കല്യാണം നടത്തിയിരുന്നു.വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.