ചന്ദ്രയാൻ-3യുടെ വിജയം, ​ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും

ചന്ദ്രയാൻ-3യുടെ വിജയത്തിന്റെ സ്മരണാർത്ഥം ​ഓഗസ്റ്റ് 23ന് ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നാലെ ചന്ദ്രന്റ് ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്ന്ബഹിരാകാശ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

2023 ഓഗസ്റ്റ് 23-ന് വിക്രം ലാൻഡറിന്റെ ലാൻഡിംഗും ചന്ദ്രോപരിതലത്തിലെ പ്രഗ്യാൻ റോവറിന്റെ വിന്യാസവും ബഹിരാകാശ ഗവേഷണ രാജ്യങ്ങളിലെ നാലാം രാജ്യമാക്കി ഇന്ത്യയെ മാറ്റി.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപമിറങ്ങിയ ആദ്യ രാജ്യമായും ഇന്ത്യ മാറിയെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ചരിത്രപരമായ ഈ ദൗത്യത്തിന്റെ ഫലം വരും വർഷങ്ങളിലും മനുഷ്യരാശിക്ക് ഗുണം ചെയ്യുമെന്ന് വിജ്ഞാപനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ബഹിരാകാശ ദൗത്യത്തിൽ രാജ്യത്തിന്റെ പുരോഗതിയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ ദിനം. യുവതലമുറയെ പ്രചോദിപ്പിക്കുന്നതിന് ഇത് ഉപകാരപ്രദമാകുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.