ചെന്നിത്തല ഒറ്റപ്പെടുന്നു; വിഡി സതീശന്റെ അപ്രതീക്ഷിത നീക്കം

തന്നെ ദുർബലപ്പെടുത്താൻ ഇറങ്ങിയ ചെന്നിത്തലക്കെതിരെ വി.ഡി.സതീശന്റെ അപ്രതീക്ഷിത നീക്കം. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർഷിപ്പ് തിരഞ്ഞെടുപ്പു മുതൽ തുടർന്നു വന്ന ഉമ്മൻചാണ്ടി – ചെന്നിത്തല ബന്ധം ഇല്ലാതായി. എ ഗ്രൂപ്പ് ചെന്നിത്തലയുമായി ഇനി ഒരുമിച്ച് നീങ്ങേണ്ടെന്ന് തീരുമാനിച്ചു.

വിശ്വസിക്കാൻ കൊള്ളാവുന്നത് സതീശനെയാണെന്നാണ് അവരുടെ നിലപാട്.
മറ്റൊരു നീക്കത്തിൽ സുധാകരനുമായുള്ള സൗന്ദര്യപ്പിണക്കവും സതീശൻ തീർത്തു. പാർട്ടി പ്രവർത്തകരുടെ ആഗ്രഹമാണ് സതീശനും സുധാകരനും ഒരുമിച്ച് നീങ്ങുക എന്നത്. പുനസംഘടനാ നടപടികൾ അട്ടിമറിക്കാൻ ചെന്നിത്തല രഹസ്യമായി ശ്രമിച്ചതും സുധാകരനെ ചൊടിപ്പിച്ചു. ഫലത്തിൽ ചെന്നിത്തലക്ക് ഉത്തരത്തിലിരുന്ന സുധാകരനും പോയി കയ്യിലിരുന്ന ഉമ്മൻ ചാണ്ടിയും പോയി.