2800 ഏക്കർ സർക്കാർ ഭൂമി കൊള്ളയടി, സർക്കാരും പള്ളിക്കാരും ജഡ്ജിയും ഒരേ തൂവൽ പക്ഷികൾ

ശബരിമല വിമാനത്താവളത്തിനായി സർക്കാരിന്റെ ഭൂമി സർക്കാർ തന്നെ വില കൊടുത്ത് വാങ്ങുന്നതിനു കോടതിയും ഒത്ത് കളിക്കുന്നു. 2800 ഏക്കർ വരുന്ന സർക്കാരിന്റെ ഭൂമി ശരിയായ നടപടി സ്വീകരിക്കാതെ റിയൽ എസ്റ്റേറ്റ് മാഫിയക്ക് നീതി ദേവതയും കണ്ണിയാകുന്നു എന്ന ഞെട്ടിപ്പിക്കുന്ന സംഭവമാണ്‌ പുറത്ത് വരുന്നത്. പിണറായിയുടെ തിരക്കഥക്ക് സപ്പോർട്ടുമായി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കൂട്ടിനുണ്ട്. 2800 ഏക്കർ സർക്കാർ ഭൂമി സർക്കാർ തന്നെ 4000 കോടി നല്കി അത് എല്ലാരും കൂടി വീതിക്കും.. ശബരിമല വിമാനത്താവളം പണിയാൻ ചെറുവള്ളി എസ്റ്റേറ്റ് ആവശ്യപ്പെടുമ്പോൾ കൊടുക്കില്ല എന്നാണ് ബിവിലിയേഴ്സ് പറയുന്നത്. എന്നാൽ ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സൂത്രപ്പണിയാണെന്ന് വ്യക്തം.

അയ്യപ്പനെ മറയാക്കി പള്ളിയും പിണറായിയും കണ്ണുപൊത്തി കളി

സർക്കാരിനെതിരെ ബിവിലിയേഴ്സ് ഹൈക്കോടതിയെ സമീപിച്ചു. ഭൂമിയുടെ ഉടമസ്ഥർ തങ്ങളാണെന്നും ട്രസ്റ്റ് കോടതിയിൽ അറിയിച്ചു. ശബരിമല വിമാനത്താവളം നിർമ്മിക്കാനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തോടുള്ള എതിർപ്പ് ബിലിവേഴ്സ് ചർച്ച് ആവർത്തിച്ചു.ഭൂമിയുടെ ഉടമസ്ഥർ തങ്ങളാണെന്നും ട്രസ്റ്റ് കോടതിയിൽ അറിയിച്ചു. ശബരിമല വിമാനത്താവളം നിർമ്മിക്കാനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തോടുള്ള എതിർപ്പ് ബിലിവേഴ്സ് ചർച്ച് ആവർത്തിച്ചു. എന്നാൽ ജനത്തിന്റെ കണ്ണിൽ പൊടിയിട്ട് ഭൂമി ബലമായി ഏറ്റെടുക്കരുത് എന്ന് ഹൈക്കോടതി പറഞ്ഞു. മാത്രമല്ല ഭൂമി ഏറ്റെടുക്കൽ നടപടി ക്രമം അനുസരിച്ച് സർക്കാരിനു ഭൂമി ഏറ്റെടുക്കാം എന്ന് കോടതി വിധിക്കുകയും ചെയ്തു. എന്നാൽ ഈ 2800 ഏക്കർ ഭൂമിയും സർക്കാർ പാട്ടത്തിനു നല്കിയ ഭൂമിയാണ്‌ എന്ന് പറയാനുള്ള ആർജ്ജവം ഹൈക്കോറ്റതി ജഡ്ജിക്കും ഇല്ലാതെ പോയി.

എരുമേലി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണ്‌. അല്ല എന്ന് പറയുന്ന ന്യായാധിപരും, ആളുകളും ബ്രിട്ടീഷുകാരുടെ കുഴലൂത്തുകാരാണ്‌. ദേശ ദ്രോഹികൾ ആണ്‌. ഇന്ത്യാ വിരുദ്ധരാണ്‌. ഇപ്പോൾ സർക്കാരും കെ.പി യോഹന്നാന്റെ ബിലിവേഴ്സ് ചർച്ചിന്റെ ട്രസ്റ്റും ഈ ഭൂമിക്കായി ഹൈക്കോടതിയിൽ കള്ളനും പോലീസും കളിച്ചപ്പോൾ ജഡ്ജിയും കണ്ണടച്ചു. ഇതിനിടെ എരുമേലിയിലെ ബിലിവേഴ്സ് ചർച്ചിന്റെ ഭൂമി കൈയ്യേറും എന്നും കുടിൽ കെട്ടി താമസിക്കും എന്ന് ഭൂ സംരക്ഷണ സമിതി നേതാവ് ശ്രീരാമൻ കൊയ്യോൻ കർമ്മ ന്യൂസിനോട് പറഞ്ഞു.