മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി സ്ഥനാർഥികളേ പ്രഖ്യാപിച്ചു

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി ഇന്ന് പ്രഖ്യാപിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തിയതി പോലും പ്രഖ്യാപിക്കാൻ മാസങ്ങൾ ഇനിയും ബാക്കി നില്ക്കെയാണ്‌ ബിജെപിയുടെ വൻ മുന്നൊരുക്കങ്ങൾ. ഇരു സംസ്ഥാനവും കൈപ്പിടിയിൽ ഒതുക്കാൻ വൻ നീക്കം പാർട്ടി നടത്തുന്നു.

90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് 21 സ്ഥാനാർത്ഥികളെയും 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് 39 സ്ഥാനാർത്ഥികളെയുമാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.പാർട്ടിയുടെ തീരുമാന നിർണ്ണയ സമിതിയായ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ആണ്‌ തീരുമാനം എടുത്തത്.

ഈ വർഷമാദ്യം കർണാടകയിൽ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെത്തുടർന്ന്, പാർട്ടി വലിയ മുൻ ഒരുക്കത്തിലാണ്‌. രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നിവയ്‌ക്കൊപ്പം ഛത്തീസ്ഗഡും മധ്യപ്രദേശും ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു.