‘പത്രംവായിക്കുന്നവര്‍ പോലും നിങ്ങള്‍ക്ക് പ്രശ്‌നക്കാരാണോ?’; എന്‍.ഐ.എയോട് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ

ന്യൂഡൽഹി: എൻഐഎയെ വിമർശിച്ച് സുപ്രീം കോടതി. ‘പത്രം വായിക്കുന്നുവെന്നതു കൊണ്ടു മാത്രം ഒരാളോടു നിങ്ങള്‍ക്കു പ്രശ്‌നമാണെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്’ എന്നാണ് സുപ്രീം കോടതി വിമർശിച്ചത്. യുഎപിഎ കേസിൽപ്പെട്ട പ്രതിക്ക് ജാമ്യം അനുവദിച്ച തീരുമാനത്തെ എതിർത്തുള്ള എൻഐഎയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.

മാവോയിസ്റ്റ് സംഘവുമായി ബന്ധം ആരോപിച്ച് യുഎപിഎ കേസിൽ ജയിലിലായ പ്രമുഖ കമ്പനിയുടെ ജനറൽ മാനേജർ സഞ്ജയ് ജെയ്ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് എൻഐഎ സുപ്രീം കോടതിയെ സമീപിച്ചത്. ജെയിനിന് എതിരെ യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.