മുഖ്യമന്ത്രി നടത്തുന്നത് ശുദ്ധ തട്ടിപ്പ് – കെ സുരേന്ദ്രൻ

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് അദ്ദേഹത്തിന് മാത്രമേ ഗുണമുള്ളൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ശുദ്ധമായ തട്ടിപ്പാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാന് ബി ജെ പി നേതാവ് നടത്തിയിരിക്കുന്നത്.

സോളാർ കേസിൽ ഒത്തുതീർപ്പ് നടന്നെന്ന് ആദ്യമായി പറഞ്ഞത് ബിജെപിയാണ്. ഇപ്പോൾ അത് സി ദിവാകരനും കോൺഗ്രസ് നേതാക്കളും മുൻ എഡിജിപിയും സമ്മതിച്ചിരിക്കുകയാണ്. ലാവ്‌ലിൻ കേസിലും കോൺഗ്രസും സിപിഎമ്മും തമ്മിലാണ് ഒത്തുതീർപ്പുണ്ടാക്കിയത്. വിഡി സതീശൻ ചട്ടങ്ങൾ ലംഘിച്ച് വിദേശത്ത് പോയി കോടികൾ പിരിച്ചതും ഒത്തുതീർപ്പാക്കിയിരുന്നു.

ആ സംഭവം വീണ്ടും പിണറായി വിജയൻ എടുത്തിട്ടത് എഐ ക്യാമറ, കെ-ഫോൺ തട്ടിപ്പുകൾ ഒത്തുതീർപ്പാക്കാനാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാ രിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെ-ഫോണിന് ചൈനീസ് കേബിളുകൾ കൊണ്ടു വന്നിരിക്കുന്നത്. ശുദ്ധമായ തട്ടിപ്പ് മുഖ്യമന്ത്രി നടത്തുന്നതിനാലാണ് മന്ത്രിമാർ ആരും അദ്ദേഹത്തെ പ്രതിരോധിക്കാൻ രംഗത്ത് വരാത്തത് – കെ സുരേന്ദ്രൻ പറഞ്ഞു.