മുഖ്യമന്ത്രിയുടെ ചേട്ടന്റെ മകന്റെ വധ ഭീക്ഷണി, കേസെടുക്കാൻ ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

 

തിരുവനന്തപുരം. ‘മുഖ്യമന്ത്രിക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്‌താൽ ശ്വാസം ബാക്കിയുണ്ടാകില്ല’ എന്ന മുഖ്യമന്ത്രിയുടെ ബന്ധുവായ സി. സത്യൻ മാദ്ധ്യമപ്രവർ ത്തകനെ വാട്‌സ് ആപ്പ് വഴി ഭീഷണി മുഴക്കിയ സംഭവത്തിൽ കേസെടുക്കാനാ വില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയന്റെ ബന്ധുവായ സി. സത്യൻ കണ്ണൂരിലെ മാദ്ധ്യമ പ്രവർത്തകൻ ശിവദാസൻ കരിപ്പാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് മുഖ്യമന്ത്രി ഈ വിശദീകരണം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചേട്ടന്റെ മകൻ അഡ്വ. സി. സത്യനാണ് ശിവദാസൻ കരിപ്പാലിന് വധ ഭീഷണി സന്ദേശം അയച്ചത്.

ഇത്തരം പരാതികളിൽ കോടതിയുടെ നിർദ്ദേശ പ്രകാരം മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയൂ എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്. ഇക്കാര്യം പരാതിക്കാരനെ നേരിട്ട് അറിയിച്ചുവെന്നും പിണറായി സഭയിൽ പറയുകയുണ്ടായി. അംഗങ്ങളുടെ ചോദ്യത്തിന് നിയമസഭാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയിലാണ് വിശദീകരണമായി നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ വാർത്ത നൽകിയതിന് പിറകെയാണ് ശിവദാസൻ കരിപ്പാലിന് നേരെ വാട്‌സ് ആപ്പ് ഭീഷണി സന്ദേശം എത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്‌താൽ ശ്വാസം ബാക്കിയുണ്ടാകില്ലെ ന്നാണ് ഭീഷണിയായി പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ ചേട്ടന്റെ മകൻ അഡ്വ, സി. സത്യനാണ് ശിവദാസൻ കരിപ്പാലിന് ഭീഷണി സന്ദേശം അയച്ചത്.