ഗവർണ്ണറെ കെട്ട് കെട്ടിക്കാൻ കൈ കോർത്ത് മുഖ്യമന്ത്രിമാർ,പിണറായിയും സ്റ്റാലിനും ഇനി കെട്ടിപ്പിടിച്ച് കളിക്കും

ഉറ്റ സുഹൃത്തുക്കൾ ​ഗവർണർമാർക്കെതിരെയും ഒരുമിച്ച്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കേരളം മുഖ്യമന്ത്രി പിണറായി വിജയനുമാണ് ഗവർണർമാർക്കെതിരെ കെട്ടിപ്പിടിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നത്. തമിഴ്‌നാട് നിയമസഭ പാസാക്കിയത് പോലെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഗവർണർക്കെതിരെ പ്രമേയം പാസാക്കണമെന്ന് എം കെ സ്റ്റാലിൻ പിണറായി വിജയന് അയച്ച കത്തിൽ പറയുന്നത്.

ഗവർണർമാർ ബില്ലുകൾ ഒപ്പിടുന്നില്ലെന്നും നിയമസഭ പാസാക്കുന്ന ബില്ലുകൾ അനാവശ്യമായി തടഞ്ഞുവയ്ക്കുന്നുവെന്നുമാണ് ഇരു കൂട്ടരുടെയും വിമശനം. ബില്ലുകൾ പാസാക്കാത്ത നടപടിയെ വിമർശിച്ച സ്റ്റാലിൻ ഗവർണർമാർക്കെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടു. എം കെ സ്റ്റാലിന്റെ നിർദേശം ഗൗരവമായി പരിഗണിക്കുകയാണ് സർക്കാർ. ഗവർണർ വിഷയത്തിൽ പിന്തുണ അഭ്യർത്ഥിച്ച് സ്റ്റാലിൻ പിണറായി വിജയന് അയച്ച കത്തിന് മറുപടിയായാണ് കേരളത്തിലെ സാഹചര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചത്.

പല സംസ്ഥാനങ്ങളും ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തതുകാരണം പ്രതിസന്ധിയിലാണ്. കേരളത്തിൽ ഏറെക്കാലമായി സഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും ഗവർണറെ നേരിൽ കണ്ടിട്ടും നടപടിയായിട്ടില്ല. ബില്ലുകൾ ഒപ്പിടാതെ ഇത്തരത്തിൽ പിടിച്ചുവയ്ക്കുന്നത് ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കലാണെന്നും കത്തിൽ പറയുന്നു.

ഗവർണർമാരുടെ അമിതാധികാരങ്ങൾക്കെതിരായ പ്രതിഷേധത്തിൽ കൈകോർക്കാമെന്നും ഗവർണർ നടത്തുന്നത് ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനമാണെന്നും പിണറായി വിജയൻ കത്തിൽ വ്യക്തമാക്കി. അതേ സമയം തട്ടിപ്പിനും വെട്ടിപ്പും നടത്താൻ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രണ്ട് നേതാക്കന്മാരാണ് കേരള-തമിഴ് നാട് മുഖ്യമന്ത്രിമാർ എന്നത് ഈ അവസരത്തിൽ എടുത്ത് പറയേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് രാഷ്ട്രീയത്തെ ബിജെപി വിറപ്പിച്ചത്. പിണറായിയുടെ മുഖ്യമന്ത്രി സുഹൃത്തും കുടിംബ സുഹൃത്തുമായ എം കെ സ്റ്റാലിനെതിരേ 1.34 ലക്ഷം കോടിയുടെ അഴിമതികൾ ബിജെപി പുറത്ത് വിട്ടിരുന്നു.

ഡിഎംകെ നേതാക്കളുടെ വൻകിട സ്വത്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ ആണ് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പുറത്ത് വിട്ടിരിക്കുന്നത്. മന്ത്രിമാരായ ദുരൈ മുരുകൻ, ഇ.വി. വേലു, കെ. പൊൻമുടി, വി. സെന്തിൽ ബാലാജി, മുൻ കേന്ദ്രമന്ത്രി എസ്. ജഗത്രക്ഷകൻ തുടങ്ങിയവരുടെ പേരിലുള്ളതെന്നുകൂടി അവകാശപ്പെടുന്ന 1.34 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളെക്കുറിച്ചാണ് അണ്ണാമലൈ വെളിപ്പെടുത്തി.

മുഖ്യമന്ത്രി എം കെ സ്റ്റാലിൽ മാത്രം 200 കോടി രൂപയുടെ അഴിമതിയാണ്‌ നടത്തിയിരിക്കുന്നത്.‌ കേരളത്തിൽ പിണറായി സർക്കാർ നടത്തിയ അഴമതിക്കും കയ്യും കണക്കുമില്ല എന്നതും വാസ്തവം. ലോ​​കായുക്ത ഭിന്ന വിധിയും, പിന്നെ അതെല്ലാം ന്യായീകരക്കുവാനുള്ള ലോകായുക്ത കത്ത് വിവാദവുമെല്ലാം ഇപ്പോഴുള്ള ഉദാഹരങ്ങൾ മാത്രം. യഥാർത്ഥത്തിൽ ഇരു മുഖ്യന്മാർക്കും ജനങ്ങളുടെ പണം മുക്കാൻ ​ഗവർണ്ണർ ഉള്ളതിനാൽ നടക്കുന്നില്ല. അതിനാലാണ് ഇത്തരത്തിലൊരു നയതന്ത്രത്തിലെത്തി മന്ത്രിമാർ തമ്മിൽ ഒന്നിച്ചതെന്ന് ജനം പറഞ്ഞാൽ മറുത്ത് പറയാൻ സാധിക്കില്ല എന്നതാണ് വാസതവം.

സംസ്ഥാനത്ത ​ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് സ്ഥിരം കാഴ്ച്ചയാണ്. തമിഴ്ന്നാടിന്റെ സ്ഥിതിയും അങ്ങനെതന്നെ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എപ്പോഴും രം​ഗത്ത് വരുന്നത് കൊണ്ടാണ് ഇത്തരത്തിൽ സർക്കാറിന് ​ഗവർണ്ണറോട് നീരസം തോന്നുന്നത്. എന്തായാലും ഉറ്റ സുഹൃത്തുക്കൾ ​ഗവർണർക്കെതിരെയും ഒരുമിച്ചു. തമിഴ്‌നാട് നിയമസഭ പാസാക്കിയത് പോലെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഗവർണർക്കെതിരെ പ്രമേയം പാസാക്കണമെന്ന് എം കെ സ്റ്റാലിൻ പിണറായി വിജയന് അയച്ച കത്തിൽ പറയും പോലെ എം കെ സ്റ്റാലിന് പിണറായി വിജയൻ പൂർണ്ണമായ പിൻതുണ നൽകും എന്നാണ് അറിയിച്ചിരിക്കുന്നത്.