മാഹിയിൽ ഭീതിപടർത്തി കുട്ടി കുറ്റവാളി, റിപ്പർ മോഡൽ മോഷ്ടാവ് കേരളത്തിലേക്ക്?

കേരളത്തിനകത്ത് കിടക്കുന്ന മാഹി എന്ന പ്രദേശം മുഴുവൻ ഇപ്പോൾ ഭീതിയിലും ഭയത്തിലുമാണ്‌. കാരണം 17 വയസുള്ള ക്രിമിനലും അന്യ സംസ്ഥാന തൊഴിലാളിയുമായ ഒരു കുട്ടി കുറ്റവാളി തന്നെ.  അവന്റെ പേരും ചിത്രവും ജുവനൈൽ നിയമം അനുസരിച്ച് നല്കാനാവില്ല. അതും അവനും അവന്റെ സംഘത്തിനും വളമായി മാറി. കഴിഞ്ഞ ദിവസമാണ്‌ ഈ കുട്ടി കുറ്റവാളി റിട്ട അദ്ധ്യാപികയായ മീര ടീച്ചർ എന്ന വൃദ്ധയേ വീട്ടിൽ കയറി തലക്ക് മാരകമായി പരിക്കേല്പ്പിച്ച് മോഷണം നടത്തിയത്.

ടീച്ചറുടെ ഒരു കണ്ണിനു സ്ഥിരം കാഴ്ച്ച നഷ്ടപെടാൻ കാരണമായി. തലയിൽ മാരകമായ വെട്ടും കുത്തും. ഇത്തരത്തിൽ അപകടാവസ്ഥയിൽ ആശുപത്രിയിൽ മീര ടീച്ചർ തുടരുമ്പോൾ പ്രതിയായ 17കാരൻ അന്യ സംസ്ഥാന തൊഴിലാളിയേ അറസ്റ്റ് ചെയ്തു. എന്നാൽ അറസ്റ്റ് ചെയ്ത് അപ്പോൾ തന്നെ അവനെ വിട്ടയക്കുകയും ചെയ്തു. കാരണം 17 വയസിന്റെ ആനുകൂല്യത്തിൽ. ഈ സമയത്തും മീര ടീച്ചർ ആശുപത്രിയിൽ അപകട നിലയിലാണ്‌. ടീച്ചറുടെ ചിത്രവും പേരും ഒക്കെ വെളിപ്പെടുത്തുമ്പോൾ വേട്ടക്കാരന്റെ പേരും ചിത്രവും പൊലും നിയമ വ്യവസ്ഥ സംരക്ഷിച്ച് അവനുമായി സഹകരിക്കുന്നു.നിയമം നടപ്പാക്കുമ്പോൾ നീതി നടപ്പായി എന്ന് ഇരകൾക്കും സമൂഹത്തിനും ബോധ്യപ്പെടണം.

ഈ 17കാരൻ ക്രിമിനൽ മാഹിയിൽ വീണ്ടും ആക്രമണം നടത്തുന്നു എന്നാണ്‌ കഴിഞ്ഞ രാത്രിയിലും നാട്ടുകാർ പറയുന്നത്. 31നു രാത്രി അഡ്വ. വി.പി എ റഹ്മാന്റെ വീടിനു സമീപത്ത് നിന്നും സ്ത്രീയുടെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാർ അറിഞ്ഞത് ക്രിമിനൽ അവിടെ ആക്രമത്തിനു എത്തി എന്നായിരുന്നു. നാട്ടുകാർ ഉടൻ തന്നെ 17കാരൻ താമസിക്കുന്ന പുറം പോക്കിലേ ഷെഡിൽ എത്തിയപ്പോൾ അവന്റെ അമ്മ അവൻ അകത്ത് കുളിക്കുന്നു എന്ന് കള്ളം പറഞ്ഞു. പിന്നീട് നാട്ടുകാരുടെ അന്വേഷണത്തിൽ ഈ 17കാരൻ വീട്റ്റിൽ ഇല്ലെന്നും മനസിലാവുകയായിരുന്നു. കൊടിയ ക്രിമിനൽ പശ്ചാത്തലം ഉള്ള ഈ അപകടകാരിയേ ജാമ്യത്തിൽ വിട്ടത് മൂലം മാഹി നിവാസികൾക്ക് ഉറക്കമില്ല. കൊല കത്തിയുമായി അയാൾ വരും എന്ന ഭീതിയിലാണ്‌ വീട്ടുകാർ. മാഹിയിൽ അധികവും വൃദ്ധരും റിട്ട് ജീവനക്കാരും ആണ്‌.

മിക്ക വീടുക്ജളിലും അവർ തനിയേയാണ്‌ താമസം.ഭയപ്പാടോടെയാണ്‌ ഞങ്ങൾ കഴിയുന്നത് എന്ന് കാട്ടി ജനങ്ങളും റസിദന്റ് അസോസിയേഷൻ കാരും പോലീസിൽ നിവേദനം നൽകി. ഇപ്പോൾ മാഹി നിവാസികൾ കർമ്മ ന്യൂസിനോട് ആസങ്ക പങ്കിടുകയാണ്‌. നാട്ടുകാരേ ആക്രമിക്കുന്ന ഈ ക്രിമിനലിനെ ഈ നാട്ടിൽ നിന്നും പുറത്താക്കണം. ടെന്റ് കെട്ടി താമസിക്കുന്ന മേൽ വിലാസവും ഐ ഡി കാർഡും ഒന്നും ഇല്ലാത്ത ഈ അന്യ സംസ്ഥാന കാരനയും കുടുംബത്തേയും ഈ നാട്ടിൽ നിന്നും ഉടൻ മാറ്റണം എന്നാണ്‌ നാട്ടുകാർ പറയുന്നത്

ഇപ്പോൾ ഗുരുതരമായി പരികേറ്റ് കഴിയുന്ന മീര ടീച്ചറുടെ മകൻ വിപിൻ റോക്കിക്ക് ഈ അന്യ സംസ്ഥാന ക്രിമിനലിനെ കുറിച്ച് ജനങ്ങളോട് നല്കാനുള്ള മുന്നറിയിപ്പ് ഇങ്ങിനെ. കഴിഞ്ഞ രണ്ടു ദിവസമായി ആഘാതമായ ദുഃഖത്തിലും ഞെട്ടലിൽ നിന്നും വിട്ട് വരുന്നതിന് മുമ്പ് തന്നെ, ഇന്ന് കാലത്തു ഇടി തീ പോലെ ഈ വാർത്ത അറിയാൻ ഇടയായത്. പ്രായമായ എന്റെ അമ്മയെ ക്രൂരമായി മർദിക്കുകയും കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത 17 വയസുള്ള കൊച്ചു കുട്ടി ആയ ജുവെനിലെ നെ, 48 മണിക്കൂർ തികയും മുമ്പേ കോടതി ജാമ്യത്തിൽ വിട്ടു!ജാമ്യത്തിൽ വിട്ടത് കൊണ്ട് കേസ്‌ കഴിഞ്ഞില്ല എന്നും മനസ്സിലായി.

എന്നിരുന്നാലും എന്റെ മനസ്സിൽ ഈ സംശയങ്ങൾ ഉയർന്നു.സെനയോർ കിറ്റിശെൻ ആയ ഒരു സ്ത്രീ അനുഭവിച്ചതും, അനുഭവിച്ചു കൊണ്ടിരിക്കുന്ന റ്റ്രൗമ യും, ഇപ്പോൾ ആശുപത്രിയിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന യും, ദിസ്ചർഗെ കിട്ടിയതിന് ശേഷം, കണ്ണിന് പറ്റിയ ആഘാതമായ മുറിവിന്റെ ചികിൽസയും ബാക്കി ഇരിക്കെ,എന്ത് സന്ദേശമാണ് ഈ ജാമ്യം നമ്മുക്ക് തരുന്നത് ? ഇത്രയും ക്രൂരമായി ഒരു മനുഷ്യനെ നോവിക്കാൻ മടി ഇല്ലാത്ത ഈ 17 വയസുള്ള കൊച്ചു പയ്യൻ, സമൂഹത്തിന് അപകടം അല്ല എന്നാന്നോ നാം മനസ്സിലാക്കേണ്ടത് ? ഇനിയും ഈ കൊച്ചു പയ്യൻ വേറൊരു വീട്ടിൽ കയറി ഇത് പോലെ ഉള്ള ക്രൂരമായ കൃത്യങ്ങൾ ചെയ്യില്ല എന്നാന്നോ നാം വിശ്വസിക്കേണ്ടത് ? നീതി നിഷേദിക്ക പെടില്ല എന്ന വിശ്വാസത്തോടെ.