കോഴിക്കോട് ശൈശവവിവാഹം, 15 വയസ് എന്ന് പെൺകുട്ടിയുടെ മൊഴി, കേസെടുത്ത് പൊലീസ്

കോഴിക്കോട്: എലത്തൂരില്‍ ബാല വിവാഹമെന്ന് പരാതി, സംഭവത്തില്‍ തമിഴ്‍നാട് സ്വദേശിക്കെതിരെ കേസ്. പതിനഞ്ച് വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നാണ് കേസ്. പെൺകുട്ടിയെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

യുവാവും പെൺകുട്ടിയും കുടുംബമായി വെസ്റ്റ്ഹില്ലിൽ താമസിച്ച് വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്.

15 വയസാണ് തനിക്കെന്ന് പെൺകുട്ടി തന്നെ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. മറ്റ് രേഖകൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുെമന്നും പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.